കൊരട്ടി∙ മഴയും കുരുക്കും മുറുകിയതോടെ ദേശീയപാതയിൽ നാട്ടുകാർക്ക് നരകയാത്ര. മുരിങ്ങൂരിലും ചിറങ്ങരയിലും കൊരട്ടിയിലും കുരുക്കു രൂക്ഷമായതോടെ വാഹനങ്ങൾ സമാന്തര പാതകളിലൂടെ വഴി തിരിച്ചു വിടുകയായിരുന്നു.
ഇതോടെ അവിടെയും വാഹനങ്ങൾ കുടുങ്ങിക്കിടന്നു. വൈകിട്ടു പെയ്ത ശക്തമായ മഴയുടെ സമയത്തു ബസും ഓട്ടോറിക്ഷയുമടക്കമുള്ള വാഹനങ്ങൾ ട്രിപ്പുകൾ മുടക്കിയതോടെ നാട്ടുകാർ വീടെത്താൻ പാടുപെട്ടു.
ഇതിനിടെ, മുരിങ്ങൂരിൽ പൈപ്പ് മാറ്റാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു ദേശീയപാതയോരം കുഴിക്കാൻ തുടങ്ങിയതോടെ ഗതാഗതക്കുരുക്കു വീണ്ടും മുറുകി.കഴിഞ്ഞ ദിവസങ്ങളിൽ സ്ലാബുകൾ തകർന്നതു വൻ ഗതാഗതക്കുരുക്കിനു കാരണമായിരുന്നു. ഇന്നലെ ചിറങ്ങരയിലെ സ്ലാബ് റോഡ് നിരപ്പിനേക്കാൾ 10 ഇഞ്ചോളം താഴ്ന്നു.
മുൻ ദിവസങ്ങളിൽ എറണാകുളത്തു നിന്നു തൃശൂർ ഭാഗത്തേക്കുള്ള പാതയിലായിരുന്നു പ്രധാനമായും ഗതാഗതക്കുരുക്കെങ്കിൽ ഇന്നലെ ഇരു ദിശകളിലേക്കും കുരുക്കുണ്ടായി.
മുരിങ്ങൂരിലെ ഗതാഗതക്കുരുക്ക് എറണാകുളം ഭാഗത്തേക്കു കൊരട്ടിയും പിന്നിട്ടു നീണ്ടതോടെ 3 കിലോമീറ്ററിലേറെ ദൂരം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.
ആംബുലൻസുകൾ ഉൾപ്പെടെ വഴിയിൽക്കിടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]