
മുസിരിസ് അറൈവൽ സെന്ററിൽ ആർട്ട് ഗാലറി തുടങ്ങുന്നതിന് അനുമതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊടുങ്ങല്ലൂർ ∙ ആർട്ടിസ്റ്റ് മാധവ മേനോന്റെയും ആർട്ടിസ്റ്റ് നാരായണ മേനോന്റെയും സ്മരണയ്ക്കായി മുസിരിസ് അറൈവൽ സെന്ററിൽ ആർട് ഗാലറി ഒരുങ്ങുന്നു. മുസിരിസ് പൈതൃക പദ്ധതി പ്രകാരം നിർമിച്ച അറൈവൽ സെന്ററിൽ ആർട്ട് ഗാലറി തുടങ്ങുന്നതിനു മുസിരിസ് ഡയറക്ടർ ബോർഡ് അനുമതി നൽകി. നഗരസഭ ഭരണസമിതിയുടെ ഇടപെടൽ മൂലമാണ് ഡയറക്ടർ ബോർഡ് അനുമതിയായത്.നേരത്തെ തെക്കേ നടയിൽ നഗരസഭ കെട്ടിടത്തിൽ ആർട്ടിസ്റ്റ് മാധവമേനോൻ ആർട് ഗാലറി പ്രവർത്തിച്ചിരുന്നു.
നഗരസഭയ്ക്കു പുതിയ കെട്ടിടം നിർമിക്കുന്നതിനു പഴയ കെട്ടിടം പൊളിച്ചു മാറ്റിയതോടെ മാധവമേനോൻ ആർട് ഗാലറി പ്രവർത്തിച്ചിരുന്നില്ല. നഗരസഭയുടെ നേതൃത്വത്തിൽ മറ്റു പല സ്ഥലങ്ങളും അന്വേഷിച്ചെങ്കിലും യോജ്യമായത് കണ്ടെത്താൻ കഴിഞ്ഞില്ല. ആർട്ടിസ്റ്റ് മാധവമേനോന്റെ ചിത്രങ്ങൾക്കൊപ്പം നാരായണ മേനോന്റെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തി ആർട്ടിസ്റ്റ് മാധവമേനോൻ – ആർട്ടിസ്റ്റ് നാരായണമേനോൻ ആർട് ഗാലറി തുടങ്ങണം എന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർ പി.എൻ.വിനയചന്ദ്രൻ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയം നഗരസഭ അംഗീകരിക്കുകയും തുടർന്നു മുസിരിസ് പൈതൃക പദ്ധതിയുടെ സഹായം തേടുകയായിരുന്നു. കേരള ലളിത കലാ അക്കാദമിയുടെ സഹകരണവും പദ്ധതിക്കുണ്ട്. എംഎൽഎമാരായ ഇ.ടി.ടൈസൺ, വി.ആർ.സുനിൽ കുമാർ എന്നിവർ ഇക്കാര്യത്തിൽ മുസിരിസ് അധികൃതർക്കു നിർദേശം നൽകിയിരുന്നു.