
ഇരിങ്ങാലക്കുട നഗരസഭ റോഡുകളുടെ പുനരുദ്ധാരണം വൈകുന്നെന്ന് ആക്ഷേപം
ഇരിങ്ങാലക്കുട
∙ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിന് ചുറ്റുമുള്ള നഗരസഭാ റോഡുകൾ റീടാറിങ് നടത്തി ഗതാഗതയോഗ്യമാക്കുന്ന നടപടി വൈകുന്നതായി ആരോപണം. ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന കലാനിലയം രാമൻചിറ റോഡ്, തെക്കേ നട
റോഡ്, പെരുവല്ലിപ്പാടം റോഡ്, മണ്ണാത്തിക്കുളം റോഡ്, കോടശേരി റോഡ്, കാർത്യായനി ടീച്ചർ റോഡ് എന്നിവയുടെ പുനരുദ്ധാരണ പ്രവൃത്തികളാണ് ഇനിയും ആരംഭിക്കാത്തത്. ഉത്സവത്തിന് മുന്നോടിയായി റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കണമെന്ന് കൂടൽമാണിക്യം ദേവസ്വം അധികൃതർ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു.
റോഡ് നിർമാണത്തിന്റെ ടെൻഡർ നടപടികൾ നടപടികൾ ഏകീകരിക്കുന്ന മരാമത്ത് വകുപ്പിന്റെ പ്രൈസ് ത്രീ സോഫ്റ്റ്വെയർ ഒരു മാസമായി തകരാറിലായതോടെയാണു നടപടികൾ തടസ്സപ്പെട്ടത്. ഈ തകരാർ പരിഹരിച്ചാലും തുടർ നടപടികൾ പൂർത്തീകരിക്കാൻ സമയമെടുക്കും. ഉത്സവം കഴിഞ്ഞ് കാലവർഷം ആരംഭിച്ചാലും റോഡുകളുടെ പുനർ അറ്റകുറ്റ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. നഗരസഭയിലെ തകർന്ന് കിടക്കുന്ന മറ്റു റോഡുകളുടെയും സ്ഥിതി സമാനമാണെന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]