കൊരട്ടി ∙ ജനലക്ഷങ്ങൾ ഒഴുകിയെത്തിയ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ കൊരട്ടി മുത്തിയുടെ തിരുനാൾ ആഘോഷം ആചാരവിശുദ്ധിയോടെ സമാപിച്ചു. പതിനഞ്ചാമിടം ആഘോഷിച്ച ഇന്നലെ രാവിലെ മുതൽ തുടർച്ചയായി കുർബാന നടത്തി.
ഫാ.ഷിജോ നെറ്റിയാങ്കൽ, ഫാ.ജിറിൾ ചിറയ്ക്കൽ മണവാളൻ, ഫാ.മിഥുൻ പണിക്കാംവേലിയിൽ, ഫാ.ചാൾസ് തെറ്റയിൽ എന്നിവർ കാർമികത്വം വഹിച്ചു.
വികാരി ഫാ.ജോൺസൺ കക്കാട്ട്, സഹ വികാരിമാരായ ഫാ.ജോമോൻ കൈപ്രമ്പാടൻ, ഫാ.അരുൺ തേരുള്ളി, ഫാ.ലിജോ കുറിയേടൻ എന്നിവരുടെ കാർമികത്വത്തിൽ കൃതജ്ഞതാബലി നടത്തി. തുടർന്നു നടത്തിയ പ്രദക്ഷിണത്തിൽ നൂറു കണക്കിനു വിശ്വാസികൾ പങ്കാളികളായി.
അനുഷ്ഠാനവും ആചാരവും ആഘോഷവും ഇഴചേർന്ന തിരുനാളിൽ നേർച്ചകാഴ്ചകളർപ്പിച്ചു പ്രാർഥനാപൂർവം ഭക്തസഹസ്രങ്ങൾ പങ്കാളികളായതോടെ പള്ളിയും പരിസരവും ജനസമുദ്രമായി.
സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നായി വിശ്വാസികൾ ഒഴുകിയെത്തി. പൂവൻകുല നേർച്ച സമർപ്പിച്ചും പള്ളിയകത്തു മുട്ടിലിഴഞ്ഞും ഭക്തസഹസ്രങ്ങൾ മുത്തിയുടെ അനുഗ്രഹം തേടി.
ട്രസ്റ്റിമാരായ ജൂലിയസ് ദേവസി വെളിയത്ത്, ജോമോൻ പള്ളിപ്പാടൻ, ജനറൽ കൺവീനർ ജിഷോ ജോസ് മുള്ളൂക്കര, ജോയിന്റ് കൺവീനർ സുനിൽ ജോസ് ഗോപുരൻ, വൈസ് ചെയർമാൻ ഡോ.ജോജോമോൻ നാലപ്പാട്ട്, ജനറൽ സെക്രട്ടറി വത്സ സണ്ണി, ജോയിന്റ് സെക്രട്ടറിമാരായ ജിനി ആന്റണി, ഡെയ്സൺ കോട്ടയ്ക്കൽ, ജസ്റ്റിൻ വർഗീസ് മൽപ്പാൻ, ട്രഷറർ ആൽബിൻ പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണു തിരുനാൾ ആഘോഷം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

