
കൊരട്ടി ∙ ദേശീയപാതയിലെ ചിറങ്ങര അടിപ്പാത വാഹന ഗതാഗതത്തിനായി തുറന്നു കൊടുത്തു. എന്നാൽ ഒരടിയോളം ചെളിവെള്ളം കെട്ടിക്കിടക്കുന്നതു യാത്രാദുരിതത്തിനു വഴി ഒരുക്കി.
കാൽനടയാത്ര പോലും അസാധ്യമായ സ്ഥിതിയാണിവിടെ. അടിപ്പാതയുടെ അടിവശത്തു ടാറിങ് കുത്തിപ്പൊളിച്ച മിശ്രിതം ഇട്ടിരുന്നു. ഇതു പല ഭാഗത്തും ഇളകിപ്പോയി.
അടിപ്പാതയുടെ ഇരുവശത്തുമുള്ള സർവീസ് റോഡുകളിൽ നിന്നുള്ള ഉയരക്കുറവും പ്രശ്നമാണ്.
അടിപ്പാതയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയെങ്കിലും അടിപ്പാതയുടെ മുകളിലൂടെയുള്ള വാഹനഗതാഗതത്തിനു മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. മുരിങ്ങൂരിലും അടിപ്പാതയിലൂടെ വാഹനങ്ങൾ കഴിഞ്ഞ ദിവസം മുതൽ കടത്തിവിട്ടിരുന്നു. ഒരു മാസം മുൻപാണു രണ്ടിടത്തും അടിപ്പാതകളുടെ പ്രധാനഭാഗമായ ബോക്സിന്റെ കോൺക്രീറ്റിങ് പൂർത്തിയാക്കിയത്.
ചിറങ്ങരയിൽ രൂക്ഷമായ ഗതാഗതക്കുരുക്കു തുടരുന്നതിനിടെ വാഹനങ്ങൾ അടിപ്പാതയിൽ നിന്നു സർവീസ് റോഡിലേക്കും സർവീസ് റോഡിൽ നിന്ന് അടിപ്പാതയിലേക്കും പ്രവേശിക്കുന്നത് ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കും.
പടിഞ്ഞാറു ഭാഗത്ത് റെയിൽവേ മേൽപാലം ഇറങ്ങി വരുന്ന വാഹനങ്ങൾ അടിപ്പാതയെ ആശ്രയിക്കാൻ ശ്രമിക്കുന്നതും കുരുക്കു മുറുക്കും.
തിരക്കോടു തിരക്കു തന്നെ
കൊരട്ടി ∙ ദേശീയപാതയിൽ ഗതാഗതക്കുരുക്കിന് ഒരു കുറവുമില്ല. ഇന്നലെ ചിറങ്ങരയിലും മുരിങ്ങൂരിലും ഗതാഗതക്കുരുക്കിൽ പെട്ട
വാഹനങ്ങളുടെ നീണ്ട നിര 3 കിലോമീറ്ററിലേറെ നീണ്ടു.
യാത്രക്കാരും വാഹനങ്ങളും മണിക്കൂറുകളോളം കാത്തു കിടക്കേണ്ട സ്ഥിതിയായി.
മാസങ്ങളായി ഈ ദുരിതത്തിന് അറുതിയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]