മാള ∙ പാമ്പുകടിയേറ്റ് 3 വയസ്സുകാരി മരിച്ച സംഭവത്തിൽ ചികിത്സിച്ച ഡോക്ടറുടെ അനാസ്ഥയുണ്ടെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ നടപടി വൈകുന്നു. 2021 മാർച്ചിൽ ആലമറ്റം കാച്ചപ്പിള്ളി ബിനോയിയുടെയും ലയയുടെയും മകൾ ആവ്റിൻ മരിച്ച സംഭവത്തിലാണ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ.ബി.എസ്.ശ്രീരേഖയ്ക്കെതിരെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.
ആന്റിവെനം നൽകിയിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടില്ലായിരുന്നെന്നും കുഞ്ഞിന് അവകാശപ്പെട്ട
ചികിത്സ നഷ്ടപ്പെടുത്തിയെന്നും കണ്ടെത്തിയ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫിസർ സാക്ഷ്യപ്പെടുത്തി 2025 ജനുവരി 23നു ആരോഗ്യവകുപ്പ് ഡയറക്ടർക്കു കൈമാറിയെങ്കിലും നടപടി വൈകുകയാണ്.
ഇതിനെ നിയമപരമായി നേരിടാനാണ് ആവ്റിന്റെ പിതാവ് ബിനോയിയുടെ തീരുമാനം. പാമ്പുകടിയേറ്റ് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച കുഞ്ഞിന് ആന്റിവെനം നൽകിയില്ലെന്നും ഇതേത്തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നതായും അവിടെയെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചതായും പറഞ്ഞുള്ള പരാതിയെത്തുടർന്നാണ് ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയത്.
ഡപ്യൂട്ടി ഡിഎംഒ ഡോ.എൻ.എ.ഷീജ, ജില്ലാ മെഡിക്കൽ ഓഫിസിലെ സീനിയർ സൂപ്രണ്ട് ഷൈൻകുമാർ, ജില്ലാ നഴ്സിങ് ഓഫിസർ എം.എസ്.ഷീജ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
പാമ്പുകടിയേറ്റ ഉടൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെന്നും ഇവിടെവച്ച് ഒപി ടിക്കറ്റ് എടുക്കണമെന്നു പറഞ്ഞ് ജീവനക്കാർ സമയം കളഞ്ഞെന്നും അതിനുശേഷം ഡോക്ടറെ കാണാൻ കാത്തിരിക്കേണ്ടി വന്നെന്നും ഒപി ടിക്കറ്റിൽ കടിയേറ്റ സ്ഥലം പോലും കൃത്യമായി ഡോക്ടർ കുറിച്ചില്ലെന്നും അന്വേഷണം സംഘം കണ്ടെത്തി.
അത്യാഹിത വിഭാഗത്തിൽ ആന്റി സ്നേക്ക് വെനം ഉണ്ടായിരുന്നിട്ടും അതു നൽകാതിരുന്നത് ഡോക്ടറുടെ വീഴ്ചയാണെന്നും റിപ്പോർട്ടിലുണ്ട്. കുഞ്ഞിന്റെ ഓക്സിജൻ ലെവൽ കുറഞ്ഞതിനെത്തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ആശുപത്രി ജീവനക്കാർ ആംബുലൻസിൽ പോകാതിരുന്നതും ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ടിലുണ്ട്.
ആന്റിവെനം നൽകാതെ കുഞ്ഞിന് കുത്തിവയ്പ് മാത്രം നൽകി സമയം വൈകിപ്പിച്ചതായും റിപ്പോർട്ടിലുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]