വാഴച്ചാൽ വിനോദകേന്ദ്രങ്ങൾ പ്രവർത്തിക്കില്ല:
അതിരപ്പിള്ളി ∙ ഓറഞ്ച് മുന്നറിയിപ്പ് ഉള്ള ദിവസങ്ങളിൽ വാഴച്ചാൽ വിനോദകേന്ദ്രങ്ങൾ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം പ്രവർത്തിക്കില്ലെന്നു വനം വകുപ്പ് അറിയിച്ചു.
സ്പോട്ട് അഡ്മിഷൻ
കൊരട്ടി ∙ ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുള്ള സീറ്റുകളിലേക്കു 30, 31 തീയതികളിൽ 9 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.
ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാം. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
കർഷകരെ ആദരിക്കും
കോടശേരി∙ കൃഷിഭവൻ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കർഷകരെ ആദരിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.
31 വരെ സ്വീകരിക്കും. 0480 2742600.
കൂടിക്കാഴ്ച നാളെ
കല്ലേറ്റുംകര ∙ കെ.കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളജിൽ 22 ന് നടത്താനിരുന്ന ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ്, ട്രേഡ്സ്മാൻ മെക്കാനിക്കൽ, ഇലക്ട്രിക്കൽ തസ്തികകളിലെ കൂടിക്കാഴ്ച നാളെ 10ന് നടത്തും.
8547005080.
സീറ്റ് ഒഴിവ്
ചാലക്കുടി ∙ സേക്രഡ് ഹാർട്ട് (ഓട്ടോണമസ്) കോളജിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. ആർട്സ്, സയൻസ്, കൊമേഴ്സ് വിഷയങ്ങളിൽ എസ്സി, എസ്ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്.
29ന് 5നു മുൻപു കോളജിലെത്തി അഡ്മിഷൻ നേടാം. 96051 80125, 7559035300.
അധ്യാപക ഒഴിവ്
വേലൂർ∙ ഗവ.
ആർഎസ്ആർവി ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, സംസ്കൃതം വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 28ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
തിരുവില്വാമല ∙ പാമ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (ഇംഗ്ലിഷ്) തസ്തികയിൽ ഒഴിവ്.
കൂടിക്കാഴ്ച 29നു രാവിലെ 10.30ന്. 04884 283467.
സ്പോട്ട് അഡ്മിഷൻ
ചേലക്കര ∙ ഗവ.
പോളി ടെക്നിക് കോളജിലെ വിവിധ കോഴ്സുകളിൽ ഒഴിവുള്ള ഒന്നാം വർഷ സീറ്റുകളിലേക്കു 30, 31 തീയതികളിൽ രാവിലെ 9 മുതൽ 10.30 വരെ സ്പോട്ട് അഡ്മിഷൻ നടക്കും. റാങ്ക് പട്ടികയിൽ ഉള്ളവർക്കും പുതിയ അപേക്ഷകർക്കും പങ്കെടുക്കാം.
04884 254484.
സീറ്റ് ഒഴിവ്
തൃശൂർ ∙ ചേർപ്പ് ഐടിഐയിൽ വനിതാ സംവരണ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോം ഐടിഐയിൽ നിന്നു ലഭിക്കും.
31 രാവിലെ 11 വരെ അപേക്ഷ നേരിട്ടു സമർപ്പിക്കാം. 96334 47243, 0487 2966601. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]