
തൃശൂർ ∙ ശക്തൻ സ്റ്റാൻഡിലെ ശോചനീയാവസ്ഥയ്ക്കു താൽക്കാലിക പരിഹാരമായി കോർപറേഷന്റെ അടിയന്തര അറ്റകുറ്റപ്പണി. കുന്നംകുളം–ഗുരുവായൂർ ബസ് ട്രാക്കിന്റെ കിഴക്കേമൂലയിൽ കടകളോടു ചേർന്ന് പൊട്ടിയ പൈപ്പിന്റെ കേടുപാടുകൾ തീർത്തു. ഇവിടെ ആഴ്ചകളായി കുടിവെള്ളം പാഴാകുകയായിരുന്നു. കടകളിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുക്കാനെന്ന പേരിൽ രണ്ടര മാസം മുൻപ് സ്റ്റാൻഡിലെ ടൈൽസ് ഇളക്കിയിട്ട
ഭാഗത്തു കാന പണിയാനും തുടങ്ങി.
പൊട്ടിയ ടൈൽസും കല്ലുകളും നിരന്നു കിടന്ന് ആളുകൾ വീഴുന്ന സ്ഥിതിയായിരുന്നു. ആളുകൾ കടകളിൽ കയറാതെ വന്നതോടെ അതതു കടക്കാർ തന്നെ കയ്യിൽനിന്ന് ചെലവിട്ടാണ് കടയുടെ മുൻവശത്തെ കേടുപാടുകൾ തീർത്തത്. സ്റ്റാൻഡിന്റെ തെക്കുഭാഗത്തെ ബസ് ട്രാക്കിനോടു ചേർന്ന് കടകൾക്കു മുൻവശത്താണ് കാന നിർമാണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]