ശുദ്ധജല വിതരണം തടസ്സപ്പെടും
ഒല്ലൂർ ∙ കോർപറേഷൻ ഒല്ലൂർ സോൺ പരിധിയിലെ ഒല്ലൂർ, കുരിയച്ചിറ, വളർകാവ്, എടക്കുന്നി, കുട്ടനെല്ലൂർ, അഞ്ചേരി, പടവരാട്, തൈക്കാട്ടുശ്ശേരി എന്നീ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്ന ആറാട്ടുപുഴ പ്ലാന്റിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 28 മുതൽ ഓഗസ്റ്റ് 1 വരെയുള്ള ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഡമോൺസ്ട്രേറ്റർ
തൃശൂർ ∙ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ഡമോൺസ്ട്രേറ്റർ നിയമനം.
29ന് 10ന് എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്തും. 0487 2333290, www.mtithrissur.ac.in
പൂർവ വിദ്യാർഥി സംഗമം
തൃശൂർ ∙ അരണാട്ടുകര ജോൺ മത്തായി സെന്ററിലെ ഇക്കണോമിക്സ് വിഭാഗം പൂർവ വിദ്യാർഥി സംഗമം ഇന്നു പഠന വകുപ്പിന്റെ സെമിനാർ ഹാളിൽ നടത്തും.
രാവിലെ 10ന് പി.പി.പിള്ള ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ് ഭാരവാഹി സ്ഥാനാരോഹണം ഇന്ന്
കൊടകര ∙ റോട്ടറി ക്ലബ് ഓഫ് കൊടകരയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇന്ന് കൊടകര കിടങ്ങത്ത് ഹാളിൽ 6.30ന് നടത്തും.
ക്ലബ് പ്രസിഡന്റ് അഭിലാഷ് അധ്യക്ഷത വഹിക്കും. വി.വി.ബോബിഷ് (പ്രസി), നൈജോ വി.ആന്റോ (സെക്ര), നിവിൻ ചെറാക്കുളം (ട്രഷ) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സ്ഥാനമേൽക്കുന്നത്.
കെ.ബി.പത്മദാസ് മുഖ്യാതിഥിയാകുമെന്ന് ഭാരവാഹികളായ വി.വി.ബോബിഷ്, സിന്റോ ദേവസി, ടി.പി.വിനയൻ എന്നിവർ അറിയിച്ചു.
ജലയാത്ര നാളെ
ചാവക്കാട് ∙ ‘പുഴകളെ സുഗമമായി ഒഴുകാൻ അനുവദിക്കുക’ എന്ന സന്ദേശവുമായി ജലമാലിന്യങ്ങൾ നീക്കം ചെയ്ത് നല്ല ജീവന പ്രസ്ഥാനമായ ‘ജീവ ഗുരുവായൂർ’ നാളെ ജലയാത്ര നടത്തുമെന്ന് ഭാരവാഹികളായ ഡോ.പി.എ.രാധാകൃഷ്ണൻ, പി.ശിവദാസൻ, എ.കെ.സുലോചന എന്നിവർ അറിയിച്ചു. ചാവക്കാട് മുതൽ പൊന്നാനി വരെയാണ് ജലയാത്ര.
ചാവക്കാട് വഞ്ചിക്കടവിൽ രാവിലെ 8ന് എൻ.കെ.അക്ബർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. നഗരസഭ ചെയർപഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിക്കും.
ജല മാലിന്യങ്ങൾ നീക്കം ചെയ്ത് യാത്ര വൈകിട്ട് 6ന് ചാവക്കാട് തിരിച്ചെത്തും. ആനയൂട്ട് നാളെ
വെന്മേനാട് ∙ തത്തക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും നാളെ നടത്തും.
രാവിലെ പൂജകൾക്ക് തന്ത്രി താമരപ്പിള്ളി വടക്കേടത്ത് ദാമോദരൻ നമ്പൂതിരി കാർമികനാകും. 8ന് ആനയൂട്ടിൽ ആന കൊളക്കാടൻ കുട്ടിക്കൃഷ്ണൻ പങ്കെടുക്കും.
ഒൗഷധക്കഞ്ഞി വിതരണം ഉണ്ടാകും. മഹാധന്വന്തരി ഹോമം
തൃപ്രയാർ ∙ കരയാമുട്ടം മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാധന്വന്തരി ഹോമവും മഹാഗണപതി ഹോമവും നാളെ രാവിലെ 7 ന് നടക്കും.
ബാഡ്മിന്റൻ ലീഗ് ഇന്ന്
ഇരിങ്ങാലക്കുട ∙ കലാഭവൻ കബീറിന്റെ സ്മരണാർഥം ബാഡ്മിന്റൻ ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമി നടത്തുന്ന കേരള ജൂനിയർ ബാഡ്മിന്റൻ ലീഗ് ഇന്ന് ക്രൈസ്റ്റ് ഷട്ടിൽ അക്കാദമിയിൽ നടക്കും.
മഹാഗണപതി ഹവനം നാളെ
പെരിഞ്ഞനം ∙ പൊന്മാനിക്കുടം കൊച്ചി പറമ്പത്ത് അന്നപൂർണേശ്വരി ഭദ്രകാളി വിഷ്ണുമായ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി നാളെ രാവിലെ 5.30ന് മഹാഗണപതി ഹവനവും, തുടർന്ന് ദേവി ദേവന്മാർക്കും ഉപ ദേവതകൾക്കും പ്രത്യേക പൂജകളും നടക്കും. രാവിലെ 8 ന് മഹാമൃത്യുഞ്ജയ ഹോമവും, ഔഷധക്കഞ്ഞി വിതരണവും നടത്തും.
കാർഷിക വൈദ്യുതി
തോളൂർ ∙ കൃഷി ഭവൻ പരിധിയിൽ സൗജന്യ കാർഷിക വൈദ്യുതി ഗുണഭോക്താക്കൾ വാർഷിക പുതുക്കൽ ഉടൻ നടത്തണം. ആധാർ കാർഡിന്റെ പകർപ്പ്, കെഎസ്ഇബി ബില്ലിന്റെ കോപ്പി, നികുതി അടച്ച രശീത് എന്നിവയുമായി കൃഷി ഭവനിൽ എത്തണം.
ഡോക്ടറുടെ ഒഴിവ്
തോളൂർ ∙ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്ക് ശേഷമുള്ള ഒപി ഡ്യൂട്ടിക്കായി പാർട്ട് ടൈം ഡോക്ടറുടെ ഒഴിവുണ്ട്.
അഭിമുഖം 30ന് 2ന് തോളൂർ സിഎച്ച്സി കോൺഫറൻസ് ഹാളിൽ. ഒഴിവ്
പെരുമ്പിലാവ് ∙ അൻസാർ ട്രെയ്നിങ് കോളജിൽ ബിഎഡ് സംവരണ സീറ്റുകൾ ഒഴിവ്.
ഇന്ന് 11ന് മുൻപു അപേക്ഷിക്കണം. ഫോൺ: 8138018183.
പട്ടയമേള ഓഗസ്റ്റ് 2ന്
വടക്കാഞ്ചേരി ∙ നിയോജകമണ്ഡലം പട്ടയമേള ഓഗസ്റ്റ് 2നു 4ന് വരടിയം ജിയുപി സ്കൂൾ അങ്കണത്തിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കും.
ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന പട്ടയമേളയാണ് ഓഗസ്റ്റ് 2ലേക്കു മാറ്റിയത്. അവണൂർ അംബേദ്കർ നഗർ, ഇത്തപ്പാറ, മൈലാടുംകുന്ന് എന്നിവിടങ്ങളിലെ 127 മിച്ചഭൂമി പട്ടയങ്ങളും 43 വനഭൂമി പട്ടയങ്ങളും 37 ദേവസ്വം പട്ടയങ്ങളും 298 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും ഒരു ഇനാം പട്ടയവും 25 പുറമ്പോക്ക് പട്ടയങ്ങളും ഉൾപ്പെടെ ആകെ 531 പട്ടയങ്ങൾ മേളയിൽ കൈമാറും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]