അതിരപ്പിള്ളി∙ ചാലക്കുടി പുഴയിൽ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പാച്ചിലിൽ കണ്ണൻകുഴി ഭാഗത്ത് കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികൾ അകപ്പെട്ടു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പതിനഞ്ച് പേരാണ് പുഴയിൽ കുടുങ്ങിയത്.
ബുധൻ രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. രാവിലെ വെള്ളം കുറവായിരുന്നതിനാൽ ഇവർ മധ്യത്തിലേക്ക് നീങ്ങുകയായിരുന്നു.
നാട്ടുകാരും വന സംരക്ഷണ സമിതി ജീവനക്കാരും ചേർന്ന് സന്ദർശകരെ സുരക്ഷിതമായി കരയിലെത്തിച്ചു. ദിവസങ്ങൾക്ക് മുൻപും സമാന സംഭവമുണ്ടായിരുന്നു.
പുഴയുടെ തീരങ്ങളിൽ വേണ്ടത്ര അപകട മുന്നറിയിപ്പുകൾ സ്ഥാപിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

