വൈദ്യുതി മുടക്കം
കൊരട്ടി ∙ എംഎഎം സ്കൂൾ, ഗാന്ധിനഗർ, അന്നനാട് റീച്ച്, ത്രീസ്റ്റാർ, തോപ്പിൽ, അന്ന ക്ലേ, നാലുകെട്ട് നമ്പർ രണ്ട്, നാലുകെട്ട് എസ്സിഎംഎസ്, ഇളഞ്ചേരി, പ്ലാവിൻചുവട് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
സീറ്റൊഴിവ്
വടക്കാഞ്ചേരി ∙ വ്യാസ എൻഎസ്എസ് കോളജിൽ വിവിധ ബിരുദ ബിരുദാനന്തര കോഴ്സുകളിൽ എസ്ടി വിഭാഗത്തിലും ബിഎസ്സി, എംഎസ്സി കോഴ്സുകളിൽ എസ്സി വിഭാഗത്തിലും സീറ്റൊഴിവ്. ഇന്ന് 3ന് മുൻപായി കോളജിൽ റിപ്പോർട്ട് ചെയ്യണം.
അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ 2026 ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന രാജ്യാന്തര നാടകോത്സവത്തിൽ അവതരണങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന കലാകാരന്മാരിൽ നിന്നും കലാസംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കാനുള്ള ലിങ്ക്: https://theatrefestivalkerala.com.
അവസാന തീയതി സെപ്റ്റംബർ 25. കൂടുതൽ വിവരങ്ങൾക്ക്: [email protected].
8593886482.
അധ്യാപക ഒഴിവ്
വരവൂർ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, അറബിക്, സുവോളജി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്.
അഭിമുഖം സെപ്റ്റംബർ 8ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.9446317672.
സ്പോട് അഡ്മിഷൻ
ചാലക്കുടി ∙ ഗവ. ഐടിഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്നു മുതൽ 30 വരെ സ്പോട് അഡ്മിഷൻ നടത്തും.
നേരത്തെ അപേക്ഷിക്കാത്തവർക്കും അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ നൽകാം. ഉയർന്ന പ്രായപരിധിയില്ല.
ഫോൺ: 9495331239, 9447238800.
നേത്ര പരിശോധന ക്യാംപ്
കോടശേരി ∙ മേച്ചിറ സൗഹൃദം കൂട്ടായ്മയും ചാലക്കുടി ഐ വിഷൻ ആശുപത്രിയും ചേർന്ന് നടത്തിയ നേത്ര പരിശോധന ക്യാംപ് എലിഞ്ഞിപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് എ.കെ.വിജയൻ, സെക്രട്ടറി എം.എം .കാർത്തികേയൻ, ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ കെൽട്രോൺ നോളജ് സെന്ററിൽ വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി 30. 0487 2429000, 8590605266.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]