
തൃശൂർ ജില്ലയിൽ ഇന്ന് (25-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
താൽക്കാലിക നിയമനം
തൃശൂർ∙ പട്ടികജാതി വികസന വകുപ്പ് ജ്വാല (ജ്വാല – ജസ്റ്റിസ് വെൽഫെയർ ആൻഡ് ലീഗൽ അസിസ്റ്റന്റ്) ലീഗൽ സെൽ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലാ പട്ടികജാതി വികസന ഓഫിസിൽ ലീഗൽ കൗൺസിലർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫോൺ: 0487 2360381.
അധ്യാപക ഒഴിവ്
തൃശൂർ ∙ വിവേകോദയം ഗേൾസ് എച്ച്എസ്എസിൽ കെമിസ്ട്രി (എച്ച്എസ്എസ്ടി) അധ്യാപക ഒഴിവുണ്ട്. ഫോൺ: 9497801040.
വൈദ്യുതി മുടങ്ങും
പൂങ്കുന്നം ∙ അഗ്രഹാരം, രാംനഗർ, കൽപക ഗാർഡൻസ്, സീതാറാം മിൽ ലെയ്ൻ, പാർട്ടി ഓഫിസ് പ്രദേശങ്ങളിൽ ഇന്നു 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തൃശൂർ∙ജൂബിലി മിഷൻ പരിസരം, തൃപ്പാക്കുളം റോഡ്, തോട്ടത്തിൽ ലെയ്ൻ, എവർഗ്രീന റോഡ്, എരവത്ത് ലെയ്ൻ, ഊട്ടി ഗാർഡൻ, അപ്രേം പള്ളി, തോപ്പ് സ്റ്റേഡിയം പിൻവശം, എസ്എൻഎ റോഡ് പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.