ചിറങ്ങര ∙ ദേശീയപാതയിൽ അടിപ്പാത അനുബന്ധ റോഡിന്റെ പാർശ്വഭിത്തിക്കു വീണ്ടും തകരാർ കണ്ടെത്തി. കഴിഞ്ഞ ദിവസം തകരാർ പരിഹരിച്ച ശേഷവും പാർശ്വഭിത്തിയുടെ കോൺക്രീറ്റ് സ്ലാബ് വീണ്ടും പുറത്തേക്കു തള്ളിനിൽക്കുന്നതു ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വീണ്ടും അറ്റകുറ്റപ്പണികൾ നടത്തി.
തകരാറുള്ള ഭാഗത്തെ കോൺക്രീറ്റ് സ്ലാബ് ഇളക്കിമാറ്റി പകരം ഘടിപ്പിക്കുകയായിരുന്നു. പാർശ്വഭിത്തികൾക്കകത്തു ടൺ കണക്കിനു മണ്ണ് ഉള്ളിൽ നിറച്ച് ഉറപ്പിച്ചതിനാൽ സ്ലാബ് ഇളക്കിയെടുക്കുന്നത് അപകടകരമായിരുന്നു.
തൊട്ടു ചേർന്നുള്ള സർവീസ് റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നതിനിടെയാണു യന്ത്രസഹായത്തോടെ സ്ലാബ് ഇളക്കി മാറ്റി പകരം സ്ലാബ് ഘടിപ്പിച്ചത്. മുൻ ദിവസങ്ങളിലും പല ഭാഗത്തായി ഇതേ പ്രശ്നം ശ്രദ്ധയിൽപെട്ടതിനെ തുടർന്നു പരിഹാരപ്രവർത്തനങ്ങൾ നടത്തിയിരുന്നു.
രണ്ടാഴ്ച മുൻപു കണ്ടെയ്നർ ലോറി മണ്ണുമാന്തി യന്ത്രത്തിന്റെ യന്ത്രക്കയ്യിൽ തട്ടിയതിനെ തുടർന്നും പാർശ്വഭിത്തിക്കു ഇളക്കം തട്ടിയിരുന്നു. കോടിക്കണക്കിനു രൂപ ചെലവിട്ടു നിർമിക്കുന്ന അടിപ്പാതയുടെ പണികളിൽ തുടക്കം മുതൽ തന്നെ പാളിച്ചകളുണ്ടായതിനാൽ പലവട്ടം പല നിർമാണ പ്രവർത്തനങ്ങളും പൊളിച്ചു പുനർനിർമിക്കേണ്ടി വന്നു.
ഡ്രെയ്നേജിന്റെ സ്ലാബുകൾ പലവട്ടം തകർന്നു. അടിപ്പാതയുടെ പ്രധാന ഭാഗമായ ബോക്സിന്റെ കോൺക്രീറ്റിങ്ങിനു മുൻപായി ഒരുക്കിയ കമ്പിക്കെട്ട് പലവട്ടം പൊളിക്കേണ്ടി വന്നു.
സംരക്ഷണഭിത്തിയുടെ ഭാഗവും മാറ്റി നിർമിക്കേണ്ടി വന്നു. പാർശ്വഭിത്തിയുടെ തകരാറും ആവർത്തിക്കുമ്പോൾ ജനം ആശങ്കയിലാണ്.
അവധിദിനവും നിർമാണ പ്രവർത്തനങ്ങളും കാരണം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

