കാക്കശേരി ∙ പാവുട്ടകുളങ്ങര വൈലി ക്ഷേത്രത്തിന് സമീപം പുഴു ശല്യം വ്യാപകമായി. ഇരുപതിലധികം വീടുകളാണ് ഇപ്പോൾ ദുരിതത്തിലായിട്ടുള്ളത്.
വെയിലായാൽ പാടത്തുനിന്നു പുഴുക്കൾ കൂട്ടത്തോടെ വീടുകളിലേക്ക് എത്തുകയാണ്. ഉണങ്ങാനിട്ട
വസ്ത്രങ്ങളിലും പാചകം ചെയ്തു വച്ച ഭക്ഷണ പദാർഥങ്ങളിലുമെല്ലാം ഇവയെത്തും. ഉറക്കം നഷ്ടപ്പെട്ട
അവസ്ഥയിലാണ് വീട്ടുകാർ. എളവള്ളി പഞ്ചായത്തിൽ ഉൾപ്പെട്ടതാണ് പ്രദേശം.
പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടെങ്കിലും പരിഹാരം കണ്ടിട്ടില്ല. പച്ചക്കറി ഉൾപ്പെടെയുള്ള കൃഷിയും ഇവ നശിപ്പിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]