
അതിരപ്പിള്ളി ∙ പ്രധാനപ്പെട്ട വിനോദസഞ്ചാര പാതയായ ചാലക്കുടി–മലക്കപ്പാറ റോഡിൽ ഷോളയാർ ഭാഗങ്ങളിൽ കലുങ്കുകൾ തകർന്ന നിലയിൽ.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഏതാനും മാസങ്ങൾക്ക് മുൻപ് നിർമിച്ചതാണിവ. കലുങ്ക് ഇടിഞ്ഞ ഭാഗങ്ങളിൽ ആഴത്തിലുള്ള കുഴികൾ ഉള്ളതിനാൽ യാത്രക്കാർ ഭീതിയിലാണ്.
നിർമാണത്തിലെ അപാകതയാണ് തകർച്ചയ്ക്ക് കാരണമെന്ന് ആരോപണമുണ്ട്. തകർന്ന കലുങ്കുകൾ പകുതിയോളം ഇടിഞ്ഞ നിലയിലാണ്.
ഇത്തരം മേഖലയിൽ വേണ്ടത്ര സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടില്ല.
കലുങ്കുകൾ തകർന്നതിനാൽ ഇടുങ്ങിയ റോഡിൽ അപകട സാധ്യത വർധിച്ചതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനാന്തര സർവീസ് നടത്തുന്ന ബസുകളും ആയിരക്കണക്കിന് വിനോദസഞ്ചാരികളും ഇതുവഴിയാണ് യാത്ര നടത്തുന്നത്. ഇതിന് മുൻപ് കുമ്മാട്ടി മേഖലയിൽ റോഡിനു കുറുകെയുള്ള ആനത്താരകളിൽ നിർമിച്ച സംരക്ഷണ ഭിത്തി കാട്ടാനകൾ പൊളിച്ചു.
മാസങ്ങൾക്ക് മുൻപ് പണി പൂർത്തീകരിച്ച 32 കിലോമീറ്റർ റോഡിൽ പലയിടങ്ങളിലും സുരക്ഷാ ഭിത്തി നിർമിച്ചതിൽ അപാകതയുണ്ടെന്നു പറയുന്നു. നിരന്തരം മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെടുന്ന വനപാതയിൽ കലുങ്കുകൾ കൂടി തകർന്നതോടെ യാത്ര ദുരിതം ഇരട്ടിയായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]