
ഗുരുവായൂർ ∙ ദേവസ്വത്തിന്റെ പാഞ്ചജന്യം അനക്സ് റെസ്റ്റ് ഹൗസ് മന്ത്രി വി.എൻ.വാസവൻ 27ന് 12ന് ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ.
വി.കെ.വിജയൻ അധ്യക്ഷനാകും. പുന്നത്തൂർക്കോട്ടയിൽ നവീകരിച്ച 10 ആനത്തറികളുടെ സമർപ്പണവും ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്കൂളിൽ 45 ലക്ഷം രൂപ ചെലവിൽ നിർമിച്ച പുതിയ കളിസ്ഥലം, ഗുരുവായൂർ ക്ഷേത്രത്തിലെ പുതിയ ദീപവിതാനം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
തെക്കേനടയിൽ ഇപ്പോഴത്തെ പാഞ്ചജന്യം റെസ്റ്റ് ഹൗസിനോട് ചേർന്നാണ് 5 നിലകളിൽ പുതിയ കെട്ടിടം നിർമിച്ചത്. 17 വർഷം മുൻപ് നിർമാണം ആരംഭിച്ചെങ്കിലും 2 വർഷം കഴിഞ്ഞപ്പോൾ മുടങ്ങി.
നിർമാണത്തിലെ സാങ്കേതിക തകരാർ പരിഹരിച്ച് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കെട്ടിടം പൂർത്തിയാക്കി. രണ്ടു പേർക്കു താമസിക്കാവുന്ന 36 മുറികളും അഞ്ചു പേർക്കു താമസിക്കാവുന്ന 3 മുറികളുമുണ്ട്.
താഴത്തെ നിലയിൽ 8 കടമുറികളുണ്ട്. 6.50 കോടി രൂപയാണ് നിർമാണ ചെലവ്.ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുറഞ്ഞ ചെലവിൽ ഇവിടെ താമസസൗകര്യം ലഭിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]