ചെറുതുരുത്തി ∙ വിവാഹ സൽക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെച്ചൊല്ലി സംഘർഷം; രണ്ടു പേർക്ക് പരുക്കേറ്റു. വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തിൽ പള്ളം സ്വദേശിയുടെ വിവാഹ സൽക്കാരത്തിനിടെയാണ് സംഘർഷമുണ്ടായത്.
ആഡംബര കാറുകളിൽ വരികയായിരുന്ന കല്യാണ സംഘം വെട്ടിക്കാട്ടിരി മണ്ഡപത്തിന് സമീപം റോഡ് ബ്ലോക്ക് ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്. വാഹനങ്ങൾ കടത്തിവിടാതെ വന്നതോടെ പിന്നിലുണ്ടായിരുന്ന ടിപ്പർ ഡ്രൈവർ ഹോൺ തുടർച്ചയായി ഹോൺ മുഴക്കുകയായിരുന്നു.
തുടർന്ന് വാക്കേറ്റമുണ്ടായി. ടിപ്പർ ഡ്രൈവർ വെട്ടിക്കാട്ടിരി ആലിക്കപ്പറമ്പിൽ ബഷീറിന് മർദനമേറ്റതോടെ നാട്ടുകാർ ഇടപെട്ടു. സംഘർഷം രൂക്ഷമായതോടെ, സ്ഥലത്തെത്തിയ ചെറുതുരുത്തി പൊലീസ് ലാത്തി വീശി.
നാട്ടുകാരും വിവാഹത്തിനെത്തിയവരും പരസ്പരം കല്ലെറിഞ്ഞപ്പോൾ രണ്ടു പേർക്ക് പരുക്കേറ്റു. വിവാഹത്തിനെത്തിയ 5 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന 25 പേർക്കെതിരെ ഇന്നു കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

