ഗുരുവായൂർ ∙ ഗജരാജൻ ഗുരുവായൂർ കേശവന് ‘ഒറിജിനൽ’ രൂപം തിരിച്ചു കിട്ടി. ശിൽപികൾ വിരൂപമാക്കിയ കേശവ പ്രതിമ ഇനി തനി സ്വരൂപത്തിൽ കാണാം. ശ്രീവത്സം അങ്കണത്തിൽ നവീകരിച്ച ഗുരുവായൂർ കേശവന്റെ പ്രതിമ ഇന്ന് കാലത്ത് 9.30ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സമർപ്പിക്കും.
വിഖ്യാത ശിൽപി എളവള്ളി നന്ദന്റെ നേതൃത്വത്തിൽ മൂന്നര മാസം കൊണ്ടാണ് പഴയ പ്രതിമയുടെ ഏറിയ ഭാഗവും പൊളിച്ചു മാറ്റി പുതിയത് നിർമിച്ചത്. 1976 ഡിസംബർ രണ്ടിന് ഏകാദശി നാളിലാണ് ഗുരുവായൂർ കേശവൻ ചരിഞ്ഞത്.
അതേ സ്ഥലത്ത് 1982 നവംബർ 23ന് കേശവന്റെ പ്രതിമ അനാഛാദനം ചെയ്തു. അന്നു തന്നെ പ്രതിമയ്ക്ക് കേശവന്റെ രൂപസാദൃശ്യം വേണ്ടത്രയില്ലെന്ന് ആക്ഷേപമുയർന്നു.
ഈ പ്രതിമയ്ക്കു കേടുപാടു സംഭവിച്ചതിനെ തുടർന്ന് 2022ൽ പ്രതിമ നവീകരിച്ചു.
നവീകരിച്ച പ്രതിമ വികലമാണെന്ന് വലിയ ആക്ഷേപമായി. ഇതോടെ ദേവസ്വം പ്രതിമ പുതുക്കാൻ വീണ്ടും തീരുമാനിച്ചു. ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ പ്രതിമ തനിമ ചോരാതെ നിർമിച്ച എളവള്ളി നന്ദനെ ചുമതല ഏൽപിച്ചു.
ഓഗസ്റ്റ് രണ്ടാം വാരത്തിൽ പണി ആരംഭിച്ചു. ഇന്നലെ പുലർച്ചെ പൂർത്തിയായി.
നവംബർ 30ന് ദശമി നാളിൽ ഗുരുവായൂർ കേശവൻ അനുസ്മരണം ഇവിടെ നടക്കും.
എളവള്ളി നന്ദനോടൊപ്പം വിനീത് കണ്ണൻ, രാജേഷ്, ശ്രീരാഗ്, അരുൺ, നവ്യ നന്ദകുമാർ, സാഗർ, രഞ്ജിത്ത്, ജോഷി, സുഭാഷ്, ബാബു, സുരേഷ് എന്നീ കലാകാരന്മാർ പ്രതിമാ നിർമാണത്തിൽ പങ്കാളിയായി. തൃത്താല സ്വദേശി മമ്മിയൂർ കൃഷ്ണാമൃതത്തിൽ മണികണ്ഠൻ നായരാണ് പ്രതിമ നിർമാണത്തിന്റെ ചെലവ് വഹിച്ചത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

