
പ്രവേശനം
തൃപ്രയാർ ∙ നാട്ടിക എസ്എൻ കോളജിൽ മാത്സ്, ഇക്കണോമിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഫിസിക്സ്, മലയാളം, കൊമേഴ്സ് എന്നീ ബിരുദ, ബിരുദാനന്തര വിഭാഗത്തിൽ ഒഴിവുള്ള സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം.
കാലിക്കറ്റ് സർവകലാശാലയിൽ റജിസ്റ്റർ ചെയ്ത വിദ്യാർഥികൾ 30 ന് അകം കോളജിൽ എത്തണം. 9446431075.
മെഗാ മെഡിക്കൽ ക്യാംപ് 26ന്
കാക്കശേരി ∙ വിദ്യാവിഹാർ സെൻട്രൽ സ്കൂളിൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കൽ ക്യാംപ് 26ന് നടത്തും.
പിടിഎയുടെ നേതൃത്വത്തിൽ ജീവകാരുണ്യ സംഘടനയായ മാക്സ് ഡ്രീം ഫൗണ്ടേഷനും ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും സംയുക്തമായാണ് സൗജന്യ മെഡിക്കൽ ക്യാംപ് നടത്തുന്നതെന്നു ഭാരവാഹികളായ സുജിത്ത് അയിനിപ്പുള്ളി, ഉഷ നന്ദകുമാർ, ധർമരാജൻ എന്നിവർ പറഞ്ഞു. രാവിലെ 9.30 മുതൽ 1.30 വരെയാണ് ക്യാംപ്.
സിൽവർ ജൂബിലിയോടനുബന്ധിച്ച് ഓഗസ്റ്റ് 13ന് ഫാ.ജോസഫ് പുത്തൻപുരയ്ക്കലിന്റെ മോട്ടിവേഷൻ ക്ലാസും ഉണ്ടാകുമെന്നു ഭാരവാഹികളായ റോബിൻ വാഴപ്പിള്ളി, ജെതിൻ അശോകൻ എന്നിവർ പറഞ്ഞു. റജിസ്ട്രേഷന്:9446988412.
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ ഇരട്ടച്ചിറ, എൽപിആർ ഔട്ടർ, ചിറങ്ങര നമ്പർ ഒന്ന്, കൊള്ളിത്തോട്, ചിറങ്ങര ജംക്ഷൻ, ചിറങ്ങര നമ്പർ മൂന്ന് പമ്പ്, ഉദയം കോസ്മെറ്റിക്സ്, ചിറങ്ങര നമ്പർ രണ്ട് ഓയിൽ മിൽ, ബിബി ഏബ്രഹാം, പൈങ്കാവ്, പള്ളിക്കുളം, പാക്കൂട്ടം, പാറക്കൂട്ടം ക്ഷേത്രം, സബിതാ ഭായ്, പാറക്കൂട്ടം ജല അതോറിറ്റി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.ചേലക്കര ∙ വെങ്ങാനെല്ലൂർ സൊസൈറ്റി, വല്ലങ്ങിപ്പാറ, രാമലിംഗം, വടക്കുംകോണം ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.തിരുവില്വാമല ∙ ആശുപത്രി പരിസരത്ത് ഇന്ന് 9 മുതൽ 4 വരെയും പാമ്പാടി പാമ്പിൻകാവ് പരിസരത്ത് 11 മുതൽ 4 വരെയും വൈദ്യുതി മുടങ്ങും.
ഇന്റർവ്യൂ
വടക്കാഞ്ചേരി ∙ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ എച്ച്എസ്ടി മാത്സ്, എച്ച്എസ്ടി ഹിന്ദി ഒഴിവുകളിലേക്ക് 25ന് 2ന് ഇന്റർവ്യൂ നടക്കും.
ഫോൺ: 04884 235356, 9497023081. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]