
പീച്ചി ∙ വിലങ്ങന്നൂർ–പട്ടിക്കാട് മലയോര ഹൈവേയിൽ ഒരപ്പൻപാറയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 2 പേർക്കു പരുക്കേറ്റു. ഓട്ടോറിക്ഷാ ഡ്രൈവർ പീച്ചി തെക്കേക്കുളം ജണ്ടമുക്ക് അഖി മുകുന്ദൻ(31), കാർ ഓടിച്ചിരുന്ന പട്ടിക്കാട് സ്വദേശി അജയ് എന്നിവർക്കാണു പരുക്കേറ്റത്.
രാത്രി 8.30നായിരുന്നു അപകടം. അമിത വേഗത്തിൽ തൃശൂർ ഭാഗത്തേക്കു പോയ കാർ നിയന്ത്രണം വിട്ട് എതിർവശത്തുനിന്നു വന്ന ഓട്ടോയിലിടിച്ച് വിലങ്ങന്നൂർ ഭാഗത്തേക്കുള്ള റോഡിന്റെ നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. ഏറെ പരിശ്രമിച്ചാണ് ഓട്ടോയിൽ കുടുങ്ങിയ അഖിയെ പുറത്തെത്തിച്ചത്.
ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]