
ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ: തൃശൂർ കൊരട്ടിയിൽ പൂട്ടിയത് 50ലധികം വ്യാപാര സ്ഥാപനങ്ങൾ
കൊരട്ടി ∙ ദേശീയപാതയിലെ നിർമാണപ്രവർത്തനങ്ങൾ കാരണം നൂറോളം കുടുംബങ്ങളുടെ ഉപജീവന മാർഗം ഇല്ലാതായി. കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിലായി മികച്ച നിലയിൽ നടത്തിയിരുന്നവ ഉൾപ്പെടെ 50 വ്യാപാരസ്ഥാപനങ്ങൾ പൂട്ടിപ്പോയി.
അടിപ്പാത, മേൽപാലം എന്നിവയുടെ നിർമാണത്തിന്റെ ഭാഗമായി മാസങ്ങളായി ദേശീയപാത അടച്ചു കെട്ടിയും വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള പ്രവേശനമാർഗം ഇല്ലാതാക്കിയും നടത്തിയ നിർമാണ പ്രവർത്തനങ്ങളാണു നൂറിലേറെ കുടുംബങ്ങളെ കണ്ണീരാഴ്ത്തിയത്. കൊരട്ടിയിൽ ടിജെ, റോയൽ കിച്ചൺ, മജ്രിസ് എന്നീ ഹോട്ടലുകൾ അടച്ചു പൂട്ടി. ചെറു സ്ഥാപനങ്ങൾ അടക്കം പിടിച്ചു നിൽക്കാൻ സാധിക്കാത്ത സ്ഥിതിയിൽ അടച്ചു.
പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ തന്നെ കച്ചവടം സാരമായി കുറഞ്ഞു. വാടക കൊടുക്കാൻ പോലും സാധിക്കാത്ത സ്ഥിതിയിലാണു പല സ്ഥാപനങ്ങളും.
ചിലർ വ്യാപാര സ്ഥാപനങ്ങൾ മറ്റു സ്ഥലങ്ങളിലേക്കു മാറ്റി. വിദേശത്തെ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി വ്യാപാരസ്ഥാപനങ്ങൾ നടത്തിയിരുന്നവരും സ്ഥാപനങ്ങൾ അടച്ചു പൂട്ടി ദുരിതത്തിലായവരിലുണ്ട്. നൂറിലേറെ പേർക്കാണു ഈ സ്ഥാപനങ്ങൾ പൂട്ടിയതോടെ തൊഴിൽ നഷ്ടമായത്. വൻ തുക വായ്പയെടുത്തു സ്ഥാപനങ്ങൾ തുടങ്ങിയവർ കടക്കെണിയിലുമായി.
ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഇനിയും മാസങ്ങൾ വേണ്ടി വരും. അതിനകം കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ പൂട്ടേണ്ടി വരുമെന്നാണ ആശങ്കയും ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]