ഇരിങ്ങാലക്കുട ∙ ജില്ലാ കലോത്സവത്തിൽ തുടർച്ചയായി അഞ്ചാം തവണയും സ്കൂൾതല കലാകിരീടം മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിനു സ്വന്തം.
യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിഭാഗങ്ങളിലായി 311 പോയിന്റ് നേടിയാണ് മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മിന്നും നേട്ടം കൈവരിച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ 187 വിദ്യാലയങ്ങളെ പിന്തള്ളിയാണ് ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ദഫ്മുട്ട്, അറബനമുട്ട്, വട്ടപ്പാട്ട്, നാടകം, ചവിട്ടുനാടകം എന്നീ ഗ്രൂപ്പ് ഇനങ്ങളും കാർട്ടൂൺ, ഉർദു ഗസൽ ആലാപനം, ഉറുദു ഉപന്യാസം, അറബി ഗാനം (ആൺ), അറബി ഗാനം (പെൺ), ഉറുദു കഥാരചന (എച്ച്എസ്), ഉറുദു കഥാരചന (എച്ച്എസ്എസ് ), മിമിക്രി, പദ്യം ചൊല്ലൽ കന്നഡ, കവിതാരചന സംസ്കൃതം, എന്നീ ഇനങ്ങളിലായി 80 വിദ്യാർഥികൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അർഹരായി. കൊടുങ്ങല്ലൂർ ഉപജില്ലയിൽ 22 വർഷമായി ഉപജില്ലാ ജേതാക്കളാണ് മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

