തൃശൂർ ∙ ദൈവപരിപാലനയുടെ കരങ്ങളിൽ ഒരായുസ്സ് മുഴുവൻ സമർപ്പിച്ച് അജഗണത്തിനു വേണ്ടി പ്രവർത്തിച്ച ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജേക്കബ് തൂങ്കുഴി, പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയോട് വിടചൊല്ലി. ഏറെ വർഷങ്ങൾ കുർബാന അർപ്പിച്ച്, വിശ്വാസികൾക്കു സന്ദേശം നൽകിയിട്ടുള്ള മുൻ അതിരൂപതാധ്യക്ഷന്റെ ഭൗതികശരീരം ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ് ബസിലിക്കയിൽ പൊതുദർശനത്തിനെത്തിച്ചത്.
തുടർന്നു പ്രധാനവാതിൽ വഴി ബസിലിക്കയുടെ അകത്തളത്തിലേക്ക്. അപ്പോൾ ദുഃഖസൂചകമായി പള്ളി മണി തുടരെ മുഴങ്ങി.
അൾത്താരയ്ക്കു മുന്നിൽ പൂക്കളാൽ അലങ്കരിച്ച ഉയർന്ന പീഠത്തിൽ ഭൗതികദേഹം പൊതുദർശനത്തിനു സമർപ്പിച്ചു. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ് മാർ പ്രിൻസ് പാണേങ്ങാടൻ, മാർ ബോസ്കോ പുത്തൂർ, മാർ ടോണി നീലങ്കാവിൽ എന്നിവർ പ്രാർഥനകൾക്കു കാർമികത്വം വഹിച്ചു.
വൈകിട്ട് മൂന്നിന് വിലാപ യാത്രയുടെ സമയമായപ്പോഴേക്കും ബസിലിക്കയും സമീപവഴികളും ജനക്കൂട്ടത്താൽ നിറഞ്ഞു കവിഞ്ഞിരുന്നു.
പ്രണമിച്ച് പ്രമുഖർ
കൽദായ സഭാധ്യക്ഷൻ ആർച്ച് ബിഷപ് മാർ ഔഗിൻ കുര്യാക്കോസ്, മേയർ എം.കെ. വർഗീസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ, എംഎൽഎമാരായ പി.ബാലചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, സനീഷ്കുമാർ ജോസഫ്, റോജി എം.ജോൺ, കെ.കെ. രാമചന്ദ്രൻ, എൻ.കെ.
അക്ബർ, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽഖാദർ, കല്യാൺ ജ്വല്ലേഴ്സ് എംഡി ടി.എസ്.
കല്യാണരാമൻ, കല്യാൺ സിൽക്സ് എംഡി ടി.എസ്. പട്ടാഭിരാമൻ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, തേറമ്പിൽ രാമകൃഷ്ണൻ, ടി.എൻ.
പ്രതാപൻ തുടങ്ങിയവർ ബസിലിക്കയിൽ ആദരാഞ്ജലിയർപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]