
ഇരിങ്ങാലക്കുട.അധികാരത്തിലിരിക്കുമ്പോഴും വിഎസ് സമരത്തോട് മുഖം തിരിച്ചില്ല. മുഖ്യമന്ത്രി ആയിരിക്കുമോമ്പോഴാണ് മുരിയാട്ടെ കർഷസമരത്തിന് അനുഭാവം പ്രകടിപ്പിക്കാൻ വിഎസ് എത്തിയത്. 2007 മാർച്ച് 7 മുതൽ ആരംഭിച്ച സമരവേദിയിൽ 2007 ജൂൺ 4ന് ആണ് വി.എസ്.അച്യുതാനന്ദൻ എത്തിയത്.
അന്ന് രാവിലെ തൃശൂർ രാമനിലയത്തിൽ കർഷകരുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു.5000 ഏക്കറിൽ അധികം വിസ്തൃതി വരുന്ന മുരിയാട് കോൾപാടത്തെ കളിമൺ ഖനനവും മണലൂറ്റും അവസാനിപ്പിക്കണമെന്നും സജീവമായി കൃഷി ചെയ്യാൻ വേണ്ട സൗകര്യങ്ങൾ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മുരിയാട് കായൽ സംരക്ഷണ സമിതിയുടെ സമരം.
നിവേദനങ്ങൾ നൽകിയും ധർണകൾ നടത്തിയും മുന്നോട്ടുപോയ പ്രതിഷേധം 2007 മാർച്ച് 7 മുതൽ പ്രത്യക്ഷസമരത്തിലേക്കു തിരിയുകയായിരുന്നു.
മാപ്രാണം കോന്തിപുലം പാടത്ത് ആയിരുന്നു കർഷകമുന്നേറ്റം എന്ന സംഘടനയുമായി ചേർന്ന് പന്തൽ കെട്ടി സമരം ആരംഭിച്ചത്. സമരം ശക്തി ആർജിച്ചതോടെ പലതവണ മന്ത്രിമാർ ഉൾപ്പെടെയുള്ള സർക്കാർ പ്രതിനിധികൾ കർഷകരുമായി ചർച്ച നടത്തി.
എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാകാതെ വന്നതോടെ സമരം തുടർന്നു. എൽഡിഎഫ് തീരുമാനങ്ങൾക്കും നിബന്ധനകൾക്കും അപ്പുറമായിരുന്നു വിഎസിന്റെ സന്ദർശനം.കോൾപാടത്തെ കളിമൺ ഖനനവും മണലൂറ്റും അവസാനിപ്പിച്ച് സമഗ്ര നെൽവയൽ തണ്ണീർത്തട
സംരക്ഷണ നിയമം പാസാക്കണം എന്ന കർഷകരുടെ ആവശ്യം 2007 ജൂൺ 14ന് അന്നത്തെ കൃഷി വകുപ്പ് മന്ത്രിയുമായി നടന്ന ചർച്ചയിൽ അംഗീകരിക്കപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]