
തൃശൂർ ∙ തുടക്കം മുതൽ ഒടുക്കം വരെ ‘ഓഫ് റോഡ് റൈഡിങ്’ അനുഭവം നൽകുന്ന പാതയായി വിയ്യൂർ – കൊട്ടേക്കാട് – മുണ്ടൂർ റോഡ് മാറിയിട്ടു വർഷങ്ങളാകുന്നു. പുഴയ്ക്കലിലെ ഗതാഗതക്കുരുക്കിൽ നിന്നു രക്ഷപ്പെടാൻ ഗുരുവായൂർ, കുന്നംകുളം, കോഴിക്കോട് റൂട്ടുകളിലേക്കുള്ള ബസുകളും സ്വകാര്യ വാഹനങ്ങളും ബദൽപാതയായി ആശ്രയിക്കുന്ന കൊട്ടേക്കാട് റോഡ് മൊത്തത്തിൽ തകർന്നടിഞ്ഞ നിലയിലാണ്.
ഇടയ്ക്കിടെ പാലം, കനാൽ നിർമാണങ്ങളും നടക്കുന്നതിനാൽ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും പതിവ്.
ജോലിക്കു പോകാനും മറ്റുമായി രാവിലെ വണ്ടിയുമായി തൃശൂർ ദിശയിലേക്കു പുറപ്പെടുന്നവർ മുണ്ടൂരിൽനിന്നു വിയ്യൂരിലെത്താൻ പലയിടത്തായി അരമണിക്കൂറോളം കുരുങ്ങുന്ന അവസ്ഥയാണ്. പുഴയ്ക്കൽ വഴി പൂങ്കുന്നമെത്താൻ പലപ്പോഴും ഒരു മണിക്കൂർ വരെ വേണ്ടിവരുന്നു.
പുഴയ്ക്കൽ റോഡിൽ തിരക്കേറുമ്പോൾ വാഹനയാത്രക്കാർ കൊട്ടേക്കാട്–മുണ്ടൂർ പാതയിലൂടെ രക്ഷപ്പെടുന്നതായിരുന്നു പതിവ്.
കൂടുതലും ചെറുവാഹനങ്ങൾ യാത്ര ചെയ്തിരുന്ന പാത ഇപ്പോൾ ബസുകളും ലോറികളും കയ്യടക്കിയിരിക്കുന്നു. പുഴയ്ക്കൽ റോഡ് വഴി കോഴിക്കോട് ദിശയിലേക്കു പോകേണ്ട
പല ബസുകളും കൊട്ടേക്കാട് വഴി തിരിച്ചുവിടുന്നു.
പാതയിലെ പ്രധാന സെന്ററായ കൊട്ടേക്കാട് നാലുംകൂടിയ വഴിയിൽ റോഡ് മുഴുവനും കുഴികൾ നിറഞ്ഞു. രണ്ടു വാഹനങ്ങൾക്കു കഷ്ടിച്ചു കടന്നുപോകാൻ വീതിയുള്ള റോഡിൽ ഭാരവാഹനങ്ങളുടെ നിരയാണ്.
മാസങ്ങൾക്കു മുൻപു തുടങ്ങിയ റോഡുപണി എവിടെയുമെത്താത്തതു നാട്ടുകാരെ ഇരട്ടി ദുരിതത്തിലാക്കി. പലയിടത്തും ജലജീവൻ മിഷന്റെ പൈപ്പ് പൊട്ടിയതിനാൽ മഴയില്ലാതെ തന്നെ കുഴികളിൽ എപ്പോഴും വെള്ളം ‘സുലഭം’.
വാഹനങ്ങൾ കുഴിയിലേക്കു ചാടി വെള്ളം കടകളിലേക്കു തെറിക്കുന്നതു വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡ് പണി മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് നിത്യക്കാഴ്ചയാണ്.
ബസുകളുടെയെല്ലാം സമയക്രമം തെറ്റി. മണിക്കൂറുകൾ വൈകിയാണു ബസുകൾ പലപ്പോഴും സർവീസ് നടത്തുന്നത്.റോഡുപണി മൂലം പല പോക്കറ്റ് റോഡുകളും അടച്ചതിനാൽ ഓട്ടോ ഡ്രൈവർമാരും കഷ്ടത്തിലാണ്. ചെറിയ കൂലിക്ക് ഓട്ടം പോയാലും തിരിച്ച് ചുറ്റിക്കറങ്ങി വരുന്നതിനാൽ വലിയ തോതിൽ ഇന്ധനവും സമയവും നഷ്ടമാകുന്നെന്നാണ് അവരുടെ പരാതി. ആട്ടോർ സെന്റർ, പാമ്പൂർ തുടങ്ങി പലയിടങ്ങളിലും ഗതാഗതം ചെറുവഴികളിലേക്കു തിരിച്ചുവിടുന്നതു മൂലം കുരുക്കേറുന്നു.
എന്നാൽ, ഇതിനനുസരിച്ചു റോഡിലെ പാലം പണികളും മറ്റ് അറ്റകുറ്റപ്പണികളും വേഗത്തിൽ നടക്കുന്നുമില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]