
കുഴൂർ ∙ പായലും കുളവാഴകളും നിറഞ്ഞ് ഉപയോഗശൂന്യമായിക്കിടന്ന പോളക്കുളം ഉല്ലാസകേന്ദ്രമാകുന്നതിന്റെ ഭാഗമായി പെഡൽ ബോട്ടുകളെത്തി. പഞ്ചായത്തിന് ലഭിച്ച കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റിൽനിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പെഡൽ ബോട്ടുകൾ വാങ്ങിയിരിക്കുന്നത്.
2 പേർക്ക് യാത്ര ചെയ്യാവുന്ന 2 ബോട്ടുകളും 4 പേർക്ക് യാത്ര ചെയ്യാവുന്ന 2 ബോട്ടുകളുമാണ് എത്തിച്ചിരിക്കുന്നത്. കഫേ, വിശ്രമകേന്ദ്രം എന്നിവയും തുറന്ന ജിം സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മാള ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള 27 ലക്ഷം രൂപ വിനിയോഗിച്ച് നേരത്തെ നിർമിച്ച വിശ്രമകേന്ദ്രവും കഫേയും കുളത്തിനു സമീപത്തായുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയന്റെ നേതൃത്വത്തിലാണ് പോളക്കുളം ഉല്ലാസ കേന്ദ്രമാകുന്നത്. വി.ആർ.സുനിൽകുമാർ എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 1.05 കോടി രൂപ വിനിയോഗിച്ചാണ് നവീകരണം.
നേരത്തെ അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് സ്റ്റേജ്, നടപ്പാത വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നീ പ്രവൃത്തികൾ പൂർത്തീകരിച്ചു വരികയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]