
തൃശൂർ ജില്ലയിൽ ഇന്ന് (21-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഐഡിയ കയ്യിൽ ഉണ്ടോ പണം സർവകലാശാല തരും
മണ്ണുത്തി ∙ കാർഷിക സ്റ്റാർട്ടപ്പുകൾക്കായി പുതിയ ആശയങ്ങളുണ്ടെങ്കിൽ കാർഷിക സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻക്യുബേറ്റർ മാർഗനിർദേശവും പരിശീലനവും നൽകും. ഇതോടൊപ്പം 25 ലക്ഷം രൂപ വരെ ധനസഹായവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: അഗ്രി ബിസിനസ് ഇൻക്യുബേറ്റർ മേധാവി. [email protected]. 9778436265.
മൊബൈൽ ചലച്ചിത്ര ശിൽപശാല ഇന്ന്
അന്നനാട് ∙ ഗ്രാമീണ വായനശാലയും ഫ്രെയിംസ് ഫിലിം സൊസൈറ്റിയും കാടുകുറ്റി പഞ്ചായത്തും സംഘടിപ്പിക്കുന്ന, ഡോക്യുമെന്ററി സംവിധായകൻ ആർ.പി.അമുദൻ നയിക്കുന്ന മൊബൈൽ ചലച്ചിത്ര ശിൽപശാല ഇന്ന്. ചലച്ചിത്ര നിരൂപകൻ സി.എസ്.വെങ്കിടേശ്വരൻ ക്ലാസ് നയിക്കും. ഹൈസ്കൂൾ മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ചലച്ചിത്ര നിർമാണത്തിൽ താൽപര്യമുള്ള യുവാക്കൾക്കും പങ്കെടുക്കാം.രാവിലെ 9 മുതൽ 5 വരെ. ഫോൺ: 9946855432
ജോബ് ഫെയർ റജിസ്ട്രേഷൻ
കൊണ്ടാഴി ∙ പഞ്ചായത്തിലെ 1,2,3,4,14,15 വാർഡുകളിൽ ഉള്ളവർക്കുള്ള വിജ്ഞാന കേരളം ജോബ് ഫെയർ റജിസ്ട്രേഷൻ ഇന്നു രാവിലെ 10നു പഞ്ചായത്ത് ഹാളിൽ നടക്കും.
വിജ്ഞാന കേരളം ജോബ് ഫെയർ
പഴയന്നൂർ∙പഞ്ചായത്തിലെ വിജ്ഞാന കേരളം ജോബ് ഫെയർ ഇന്നു മുതൽ 23 വരെ പഞ്ചായത്ത് ഓഫിസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, എളനാട് വായനശാല, വെന്നൂർ വായനശാല എന്നിവിടങ്ങളിൽ നടക്കും.
സംഗീതം,വാദ്യകല സൗജന്യ പരിശീലനം
പഴയന്നൂർ ∙ ബ്ലോക്ക് പഞ്ചായത്ത് വജ്ര ജൂബിലി ഫെലോഷിപ് പ്രകാരം നടത്തുന്ന ചെണ്ട, തിമില, മിഴാവ്, കർണാടക സംഗീതം, കൂടിയാട്ടം എന്നിവയിലെ സൗജന്യ പരിശീലനത്തിന് 28 വരെ അപേക്ഷിക്കാം. അപേക്ഷാഫോം ബ്ലോക്ക് ഓഫിസിൽ ലഭിക്കും.
കഥകളി കലകൾ പഠിക്കാൻ അവസരം
തൃശൂർ ∙ ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ കഥകളി വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി എന്നീ കോഴ്സുകളിൽ സൗജന്യമായി പഠിക്കാൻ ആൺകുട്ടികൾക്ക് അവസരം. കൂടുതൽ വിവരങ്ങൾക്ക്: 0480 2822031
മോട്ടർ വാഹന പെറ്റിക്കേസ് അദാലത്ത്
ഗുരുവായൂർ ∙ ടെംപിൾ പൊലീസ് സ്റ്റേഷനിൽ 25ന് രാവിലെ 9 മുതൽ 5 വരെ മോട്ടർ വാഹന പെറ്റി കേസ് അദാലത്ത് നടത്തും. മോട്ടർ വാഹന ആക്ട് പ്രകാരം പിഴ ചുമത്തിയിട്ടുള്ള വാഹനങ്ങളുടെ ഉടമയ്ക്കോ ഡ്രൈവർക്കോ അദാലത്തിൽ പങ്കെടുത്ത് പിഴ അടയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് അസി. പൊലീസ് കമ്മിഷണർ അറിയിച്ചു.
കാലാവസ്ഥ
∙സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ കുലയിടം ജുമാ മസ്ജിദ്, ജമുനാ നഗർ, പാലപ്പിള്ളി, കാതിക്കുടം എൽപി സ്കൂൾ എന്നിവിടങ്ങളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.