ചാലക്കുടി ∙ നഗരത്തിൽ രണ്ടിടത്തും ആനത്തടത്തും തീപിടിത്തം. പോട്ടയിൽ സ്കൂട്ടറിനു മുകളിലേക്കു പാതയോരത്തെ മരം മറിഞ്ഞു വീണ് അപകടം.
അഗ്നിരക്ഷാസേനയ്ക്ക് ഇന്നലെ ഓട്ടത്തിന്റെ ദിനം. ഇന്നലെ രാവിലെ 9.30ഓടെയാണു മരം വീണത്. ദേശീയപാതയോരത്തു കോസ്മോസിനു സമീപം ഇന്നലെ ഉച്ചയോടെ ഉണക്കപ്പുല്ലിനു തീപിടിച്ചു.
വൈകാതെ പുഴയോരത്തു മരത്തോമ്പിള്ളി ഭരതക്ഷേത്രത്തിനു സമീപം മുളങ്കാട് കത്തി. ഈ സമയത്ത് ആനത്തടത്തു തീപിടിത്തമുണ്ടായത് അണയ്ക്കാൻ പോയതായിരുന്നു അഗ്നിരക്ഷാസേന.
തുടർന്നു മാളയിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെ സഹായം തേടി. അവരുടെ വാഹനം എത്തിയെങ്കിലും പുഴയോരത്തേക്കു കൊണ്ടു പോകാനായില്ല.
നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

