തൃശൂർ ∙ സ്വകാര്യ ബസ് സർവീസ് നടത്തുന്ന സമയത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ബസുടമയുടെ സഹോദരനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ 3 പ്രതികൾക്കു ജീവപര്യന്തം കഠിനതടവും 3,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. രണ്ടാം പ്രതി മാന്ദാമംഗലം വെട്ടിക്കുഴിച്ചാലിൽ ഷെറി (കുഞ്ഞുമോൻ–36), ആറാം പ്രതി മരോട്ടിച്ചാൽ സ്വദേശി ഇഞ്ചിപറമ്പിൽ പ്രകാശൻ (38), ഏഴാം പ്രതി മരോട്ടിച്ചാൽ കല്ലിങ്ങൽ അനൂപ് (39) എന്നിവരെയാണ് തൃശൂർ ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി കെ.കമനീസ് ശിക്ഷിച്ചത്.
പിഴയടയ്ക്കാത്ത പക്ഷം കൂടുതൽ തടവുശിക്ഷ അനുഭവിക്കണം.
മരോട്ടിച്ചാൽ രംഗം ജംക്ഷനിൽ 2010 ജൂലൈ 4നു വൈകിട്ട് ഏഴേമുക്കാലോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കല്ലൂർ–മരോട്ടിച്ചാൽ റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ സമയത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ബസ് തല്ലിപ്പൊളിച്ചതിനെ തുടർന്ന് ഒല്ലൂർ പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ ബസുടമ മരോട്ടിച്ചാൽ മന്തിരിക്കൽ ബിജു (37), സഹോദരൻ റിജു (34) എന്നിവരെ ആക്രമിച്ചു പരുക്കേൽപിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ റിജു മരിച്ചു.
ഒന്നാം പ്രതി കല്ലൂർ മാവിൻചുവട് കീടായി വീട്ടിൽ ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
കേസിന്റെ വിചാരണയ്ക്കു മുൻപേ ബൈജുവും വിചാരണ ആരംഭിച്ച ശേഷം നാലാം പ്രതി മാന്ദാമംഗലം പള്ളിക്കുന്ന് മോനച്ചനും മരിച്ചു. വിചാരണമധ്യേ ഒളിവിൽപോയ മൂന്നാം പ്രതി പുളിഞ്ചോട് സ്വദേശി തയ്യിൽ അനൂപിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള അഞ്ചാം പ്രതി മാന്ദാമംഗലം പള്ളിക്കുന്ന് മോനായിയെ ഒഴിവാക്കി രണ്ടും ആറും ഏഴും പ്രതികൾക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്.
കേസിലെ ഒൻപതാം സാക്ഷിയെ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഷെറിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 27 സാക്ഷികളെ വിസ്തരിച്ചു.
35 രേഖകളും 18 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ ഗവ.
പ്ലീഡർ കെ.പി.അജയകുമാർ വാദം നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

