അതിരപ്പിള്ളി ∙ വിനോദകേന്ദ്രം ജംക്ഷനിൽ സന്ദർശകരുടെ തിരക്ക് അനുഭവപ്പെടുന്ന ദിവസങ്ങളിൽ ഗതാഗതം സംവിധാനം താളംതെറ്റുന്നു. ഓണത്തോടനുബന്ധിച്ച് നടത്തിയ ഗതാഗതപരിഷ്കാരമാണ് വാഹനക്കുരുക്കിനു കാരണമെന്ന് നാട്ടുകാർ പറയുന്നു. ഓണത്തിരക്ക് നിയന്ത്രിക്കുന്നതിനായി വ്യൂ പോയിന്റ് മുതൽ പ്രവേശനകവാടം വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ ഒരുവശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിരുന്നു
ഇതോടെ ഒരേസമയം ഇരുവശങ്ങളിലേക്കും വാഹനങ്ങൾ കടന്നുപോകാൻ കഴിയാതെയായി, തിരക്കുള്ള ദിവസം പ്രവേശന കവാടം മുതൽ ഇട്ട്യാനി വരെയാണ് വാഹനനിര നീളുന്നത്.
തുടർന്ന് സന്ദർശകർക്ക് വിനോദകേന്ദ്രത്തിലേക്ക് വരുന്നതിനും തിരികെ വാഹനങ്ങളുടെ സമീപം എത്തിച്ചേരാനും കഴിയാതെ ബുദ്ധിമുട്ടാണ്. തിരക്ക് നിയന്ത്രിക്കാൻ വേണ്ടത്ര ജീവനക്കാരെ ഏർപ്പെടുത്തണമെന്ന ആവശ്യം പലപ്പോഴും അധികൃതർ കണ്ടില്ലെന്നു നടിക്കുന്നതായും ആരോപണമുണ്ട്.
വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലാത്തതിനാൽ മലയാളികളായ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുന്നതായി സൂചനയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

