
മാള∙ നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി ആരംഭിച്ചു. ഉച്ചയ്ക്ക് ശേഷം 2 മുതൽ 6 വരെയാണ് സമയം.
പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തയാറാക്കിയ പദ്ധതി പ്രകാരമാണ് സായാഹ്ന ഒപി ആരംഭിച്ചത്. ജില്ലാ മെഡിക്കൽ ഓഫിസിലെ പട്ടികയിൽ നിന്നുള്ള ഡോക്ടറെയാണ് താൽക്കാലികമായി നിയമിക്കുന്നത്.
ആശുപത്രിയിലെ കണക്കുപ്രകാരം അഞ്ഞൂറിലധികം രോഗികളാണ് പ്രതിദിനം ഇവിടെ ചികിത്സ തേടിയെത്തുന്നത്.
3 സ്ഥിര ഡോക്ടർമാരും ഒരു ദന്ത ഡോക്ടറും ഒരു താൽക്കാലിക ഡോക്ടറുമാണ് സായാഹ്ന ഒപി ആരംഭിക്കുന്നതിനു മുൻപ് ഇവിടെയുണ്ടായിരുന്നത്. വിഐപി വിസിറ്റിങ് അടക്കമുള്ള തിരക്കിട്ട ദിവസങ്ങളിലും ഏതാനും ആഴ്ചകൾക്കു മുൻപ് ആശുപത്രി സന്ദർശിച്ച മന്ത്രി വീണാ ജോർജ് സായാഹ്ന ഒപിക്കുള്ള സാഹചര്യം നിലവിൽ ആശുപത്രിയിൽ ഉണ്ടെന്ന് സൂചിപ്പിച്ചിരുന്നു.
ഇതോടെ സായാഹ്ന ഒപി ആരംഭിക്കണമെന്ന ആവശ്യം കൂടുതൽ ശക്തമായി.
ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നുള്ള 25 ഡോക്ടർമാരുടെ പട്ടികയിൽ നിന്ന് തയാറുള്ളവർ മുന്നോട്ടെത്തിയാൽ അവരെ നിയമിച്ച് സായാഹ്ന ഒപി പ്രവർത്തിപ്പിക്കാമെന്ന നിർദേശം കൂടി ലഭിച്ചതോടെയാണ് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്ത പദ്ധതി തയാറാക്കിയത്. നിലവിൽ രാവിലെ ആരംഭിക്കുന്ന ഒപി ഉച്ചയ്ക്ക് 1.30നു അവസാനിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]