എരുമപ്പെട്ടി∙ കാട്ടുപന്നിയെ വേട്ടയാടി മാംസം വിറ്റ സംഘത്തിലെ രണ്ടുപേരെ വനപാലകർ പിടികൂടി. കാഞ്ഞിരക്കോട് മങ്ങാട്ട് വീട്ടിൽ ശിവൻ ( 54), പട്ടുകുളം വീട്ടിൽ ജയരാജൻ ( 59) എന്നിവരെയാണ് പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ പിടികൂടിയത്. ഒളിവിൽ പോയ പ്രതി കാഞ്ഞിരക്കോട് മോസ്കോ നഗറിൽ പുത്തൻപുരയ്ക്കൽ പി.വി.
സജീഷിനു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി.വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബി. അശോക് രാജിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്.
ഇവരുടെ വീടുകളിൽ നിന്ന് പന്നിമാംസവും വേട്ടയ്ക്കുള്ള ഉപകരണങ്ങളും കണ്ടെടുത്തു.
പ്രതികളെ റിമാൻഡ് ചെയ്തു. ഡപ്യൂട്ടി റേഞ്ച് ഓഫിസർ എം. ഗണേഷ് കുമാർ, വി.ആർ.
അനിൽ കുമാർ, എസ്എഫ്ഒ പി.സി. പ്രവീൺ,ബിഎഫ്ഒ മാരായ കെ.ജെ.
വർഗീസ്, കെ.ബി. രാജേഷ്, അബ്ദുല റഹീം, അലസ്റ്റിൻ തോമസ്, പി.
മോഹനൻ, ഫോറസ്റ്റ് വാച്ചർ ബി. ബാലകൃഷ്ണൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]