
പരിയാരം ∙ മഴയിൽ കുതിർന്ന് ഭിത്തി തകർച്ച ഭീഷണി നേരിടുന്ന കെട്ടിടത്തിൽ അങ്കണവാടിയും ആരോഗ്യകേന്ദ്രവും. പഞ്ചായത്തിലെ ഒന്നാം വാർഡിലെ അറുപത്തിനാലാം നമ്പർ അങ്കണവാടിയാണ് അപകട
സാധ്യത ഏറെയുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. 10 കുട്ടികളാണ് ഇവിടെ സ്ഥിരമായി പഠിക്കാൻ എത്തുന്നത്.
കെട്ടിടത്തിന്റെ മുകളിലെ നിലയിൽ നായരങ്ങാടി ജനകീയ ആരോഗ്യ കേന്ദ്രവും, താഴെ അങ്കണവാടിയുമാണ് പ്രവർത്തിക്കുന്നത്.വർഷങ്ങൾക്ക് മുൻപ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ മേഞ്ഞിരുന്ന ഷീറ്റ് കാറ്റിൽ ഇളകിപ്പോയതായി പറയുന്നു.
ഇതേ തുടർന്ന് ഏറെ നാളായി മഴവെള്ളം ഒലിച്ചിറങ്ങുന്നത് ആരോഗ്യ കേന്ദ്രത്തിന്റെ ഭിത്തിയിലൂടെയാണ്. മേൽക്കൂരയിലെ ട്രസ് വർക്ക് കാലപ്പഴക്കത്തിൽ ക്ഷയിച്ച് കേടുപാടുകൾ സംഭവിച്ച നിലയിലാണ്.മൂന്നര പതിറ്റാണ്ട് പഴക്കമുള്ള ബലക്ഷയം നേരിടുന്ന കെട്ടിടമാണിതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കുട്ടികൾ നനഞ്ഞ ഭിത്തിയുടെ കീഴിലിരുന്ന് പഠിക്കുന്നതിൽ രക്ഷിതാക്കളും ആശങ്കയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]