തൃശൂർ∙ രാജ്യത്തെ പ്രമുഖ ഐഐടികൾ സംഘടിപ്പിച്ച ദേശീയതല സംരംഭകത്വ മത്സരങ്ങളിൽ തൃശൂർ ജ്യോതി എഞ്ചിനീയറിങ് കോളജിന് മികച്ച നേട്ടം. കോളേജിലെ ഐഇഡിസി ടീം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിൽ നടന്ന നാഷനൽ എൻട്രപ്രണർഷിപ്പ് ചാലഞ്ച് 2026–ൽ അഡ്വാൻസ്ഡ് ട്രാക്കിൽ അഖിലേന്ത്യാതലത്തിൽ എട്ടാം സ്ഥാനം കരസ്ഥമാക്കി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് സംഘടിപ്പിച്ച എൻട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് ഡ്രൈവിൽ ഏഴാം സ്ഥാനവും കോളജ് സ്വന്തമാക്കി. രണ്ട് ദേശീയതല മത്സരങ്ങളിലും ടോപ്–10 റാങ്ക് നേടുന്ന കേരളത്തിലെ ഏക കോളജാണ് ജ്യോതി എഞ്ചിനീയറിങ് കോളജ്.
രണ്ടായിരത്തിലധികം കോളജുകൾ പങ്കെടുത്ത മത്സരങ്ങളിലാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷവും കോളജ് അഖിലേന്ത്യാതലത്തിൽ എട്ടാം സ്ഥാനം നേടിയിരുന്നു.
തുടർന്ന് കോളേജിൽ പ്രത്യേക അഭിനന്ദന യോഗം സംഘടിപ്പിച്ചു. എക്സിക്യൂട്ടീവ് മാനേജർ ഫാ.
ഡേവിഡ് നെറ്റിക്കാടൻ, ഡയറക്ടർ ഡോ. ജോസ് കണ്ണമ്പുഴ, പ്രിൻസിപൽ ഡോ.
പി.സോജൻ ലാൽ, ഐഇഡിസി നോട്ടൽ ഓഫീസർ നൈസ് മേനാച്ചേരി എന്നിവർ ടീമിനെ അഭിനന്ദിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

