കുന്നംകുളം ∙ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥിനിയെ സ്വകാര്യ ബസ് ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചു.
ഗുരുവായൂർ – കുന്നംകുളം – ആൽത്തറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വാതികൃഷ്ണ ബസിലെ ജീവനക്കാരാണ് ബിരുദ വിദ്യാർഥിനിക്കു ചികിത്സ ലഭ്യമാക്കി സഹായഹസ്തമായത്. ഇന്നലെ മൂന്നോടെ ആൽത്തറയിൽ നിന്ന് കുന്നംകുളത്തേക്കു വന്ന ബസ്, കുന്നംകുളത്ത് എത്തും മുൻപ് തലകറക്കം അനുഭവപ്പെട്ട
പെൺകുട്ടിയെ സീറ്റിൽ ഇരുത്തി ബസിന്റെ ഉടമയും കണ്ടക്ടറുമായ തിരുവത്ര സ്വദേശി ടി.വി. ദിനേശ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് വിളിച്ചെങ്കിലും കിട്ടിയില്ല.
ഇതോടെ ഡ്രൈവർ നമ്പഴിക്കാട് സ്വദേശി നിഷാദും ചേർന്ന് ബസിൽ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടിയന്തര ചികിത്സ ലഭിച്ച വിദ്യാർഥിനി സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

