വാണിയമ്പാറ ∙ ദേശീയപാതയിലെ വാണിയമ്പാറ അടിപ്പാതയുടെ നിർമാണം 6 മാസത്തിനു ശേഷം പുനരാരംഭിച്ചു. പാത കുറുകെ കടക്കാനുള്ള കോൺക്രീറ്റിങ് മാത്രം നടത്തിയ ശേഷം കഴിഞ്ഞ മഴക്കാലത്ത് അടിപ്പാത നിർമാണം നിർത്തിവച്ചിരുന്നു.
അടിപ്പാതയുടെ പടിഞ്ഞാറു ഭാഗത്ത് കോൺക്രീറ്റ് ഭിത്തി സ്ഥാപിക്കുന്നതിനുള്ള കുഴികളെടുക്കുകയും സമീപത്തെ മണ്ണ് നീക്കം ചെയ്യുകയും ചെയ്യുന്ന ജോലികളാണ് ആരംഭിച്ചത്. അതേസമയം, കല്ലിടുക്കിലും മുടിക്കോട്ടും അടിപ്പാത നിർമാണം പുരോഗമിക്കുകയാണ്.
2 മാസത്തിനുള്ളിൽ 2 അടിപ്പാതകളുടെയും നിർമാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയിലുൾപ്പെടുന്ന മേരിഗിരിയിലുൾപ്പെടെ പുതി യ അടിപ്പാതകൾ നിർമിക്കുന്നതിന്റെ സാങ്കേതിക നടപടികളും പൂർത്തിയായി വരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

