മാള ∙ വൈന്തലയിൽ അങ്കണവാടി അധ്യാപികയുടെ കണ്ണിൽ മുളകുപൊടി വിതറി 3 പവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ വൈന്തല കടമ്പനാട്ട് വീട്ടിൽ അഞ്ജന (23), മേലഡൂർ കാരക്കാട്ട് ജീസൻ (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കൗമാരക്കാരനും പിടിയിലായിട്ടുണ്ട്. വൈന്തല അങ്കണവാടിയിലെ അധ്യാപിക വെണ്ണൂർ സ്വദേശി നെല്ലിശേരി മോളി ജോർജിന്റെ മാലയാണ് ഇവർ കവർന്നത്. അങ്കണവാടിയിലേക്കും തിരിച്ചും വർഷങ്ങളായി മോളി വിജനമായ പുന്നേക്കാട്ടുപാലം റോഡിലൂടെയാണ് നടന്നു പോകുന്നതെന്നറിയാവുന്ന പ്രതികൾ തിങ്കളാഴ്ച ഇവരുടെ മാലപൊട്ടിക്കാൻ പദ്ധതിയിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
അങ്കണവാടിയിൽ നിന്നു മടങ്ങി വരികയായിരുന്ന മോളിയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കഴുത്തിൽ കുത്തിപ്പിടിച്ച് മാല പൊട്ടിക്കുകയായിരുന്നു. ബഹളം വച്ച മോളിയെ റോഡിൽ തള്ളിയിട്ട് ഇരുവരും കടന്നുകളഞ്ഞു.
അഞ്ജനയെ പരിചയമുണ്ടായിരുന്നതിനാൽ വഴിയിൽ അഞ്ജനയുണ്ടായിരുന്നത് മോളി ശ്രദ്ധിച്ചിരുന്നു.ഇക്കാര്യം പൊലീസിനോട് പറഞ്ഞതോടെ അന്വേഷണം ആ വഴിക്കായി.ഇതിനിടെ മോഷ്ടിച്ച മാല വിൽക്കാനായി അഞ്ജനയും ജീസനും ചാലക്കുടിയിലേക്ക് പോയിരുന്നു. അന്വേഷണത്തിൽ മോഷ്ടാക്കൾ ചാലക്കുടി ഭാഗത്തുണ്ടെന്നു പൊലീസിനു സൂചന ലഭിച്ചു.
അഞ്ജനയെ വെണ്ണൂരിൽ നിന്നും ജീസനെ അന്നമനട പുറക്കുളം പാലത്തിനു സമീപത്തു നിന്നുമാണ് പിടികൂടിയത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജീസനെ സാഹസികമായാണു കീഴടക്കിയത്. മോഷ്ടിച്ച മാലയിൽ നിന്നു താലി മാത്രമാണ് ഇവർ വിറ്റത്.
മാല ഇന്നലെ വിൽക്കാനായും തീരുമാനിച്ചിരുന്നു. കിട്ടുന്ന പണം ഉപയോഗിച്ച് ഗോവയിൽ ആർഭാട ജീവിതം നയിക്കാനായിരുന്നുപദ്ധതിയെന്നു ഇവർ പൊലീസിന് മൊഴി നൽകി. എസ്എച്ച്ഒ വി.സജിൻ ശശി, എസ്ഐമാരായ പി.എം.റഷീദ്, മുരുകേഷ് കടവത്ത്, കെ.ആർ.സുധാകരൻ, മുഹമ്മദ് ബാഷി, എഎസ്ഐമാരായ നജീബ്, ഷാലി, സാജിത, സീനിയർ സിപിഒമാരായ ടി.ബി.വഹദ്, പി.എ.അനീഷ്, ദിബീഷ്, എം.എസ്.ജിജീഷ്, സിപിഒമാരായ വിപിൻ ലാൽ, ജിനേഷ്, നവീൻ, സിജോയ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

