ഇരിങ്ങാലക്കുട∙ റോഡിൽ മഴവെള്ളം കെട്ടിക്കിടന്ന കുഴിയിൽ സ്കൂട്ടർ വീണ് യാത്രക്കാരായ അമ്മയ്ക്കും മകനും പരുക്കേറ്റു. താണിശേരി തറയിൽ നീനു(33), മകൻ നയൻ കൃഷ്ണ (11) എന്നിവർക്കാണ് പരുക്കേറ്റത്. കണ്ഠേശ്വരം കൊരിമ്പിശേരി റോഡിലെ കുഴിയിൽ വീണാണ് അപകടം.
ബുധൻ ഉച്ചയ്ക്ക് രണ്ടോടെ മകനെ ആശുപത്രിയിൽ കൊണ്ടുപോയി മടങ്ങുമ്പോഴാണ് അപകടം. പൂർണമായും തകർന്ന റോഡിൽ മഴവെള്ളം കെട്ടിക്കിടന്ന കുഴിയുടെ ആഴം അറിയാതെ സ്കൂട്ടർ വീഴുകയായിരുന്നെന്ന് നീനു പറഞ്ഞു.
നീനുവിന്റെ ഇടതുകൈ ഒടിഞ്ഞു. പല്ലുകൾ പൊട്ടി.
നയൻകൃഷ്ണയുടെ കാൽമുട്ടിനാണ് പരുക്ക്. ഇരിങ്ങാലക്കുട
സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. നാളുകളായി തകർന്നുകിടക്കുന്ന റോഡിൽ നഗരസഭ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
കയ്പമംഗലം ∙ വ്യത്യസ്ത അപകടങ്ങളിൽ 4 പേർക്ക് പരുക്കേറ്റു. മൂന്നുപീടികയിൽ കാറും സ്കൂട്ടറും കൂട്ടി യിടിച്ച് കുട്ടമംഗലം പൂവാംപറമ്പിൽ മുഹമ്മദ് റാഫിയുടെ മകൻ നഹീൽ (17), ചളിങ്ങാട് അന്താറത്തറ മുഹമ്മദ് മുനീർ അഹാദ് (17) എന്നിവർക്കും വഴിയമ്പലം അയിരൂർ ക്ഷേത്രത്തിന് സമീപം വാനും സ്കൂട്ടറും കൂട്ടിയിടിച്ച് കയ്പമംഗലം പൊനക്കൽ ഷീബ സജീവൻ (45), വിനീത സദീഷ് (42) എന്നിവർക്കുമാണ് പരുക്കേറ്റത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]