
കല്ലൂർ ∙ വീട്ടുകാർ സിനിമയ്ക്കു പോയ തക്കത്തിന് വീട് കുത്തിത്തുറന്ന് അഞ്ചര ലക്ഷം രൂപ കവർന്നു. ആതൂർ തൃശോക്കാരൻ ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
വീടിന്റെ പുറകിലെയും മുകൾനിലയിലെയും വാതിലുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പിക്കാസ് ഉപയോഗിച്ച് മുൻവശത്തെ വാതിലിന്റെ പൂട്ട് തകർക്കുകയായിരുന്നുവെന്ന് കരുതുന്നു.
പിക്കാസ് വീട്ടുമുറ്റത്തെ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് വീട്ടുകാർ സിനിമയ്ക്ക് പോയത്.
ഒൻപതരയ്ക്ക് തിരിച്ചെത്തിയപ്പോൾ മുൻവാതിൽ തുറന്നു കിടക്കുന്നതാണ് കണ്ടത്. മുറികളിലെ അലമാരകളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട
നിലയിലായിരുന്നു. വീട്ടുകാർ ഉടൻ പൊലീസിൽ വിവരമറിയിച്ചു.
രാത്രി തന്നെ സമീപത്തെ സിസിടിവി ക്യാമറദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. വിരലടയാള വിദഗ്ധർ പരിശോധന നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]