
വടക്കാഞ്ചേരി ∙ ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് പിഡബ്ല്യൂഡി എറണാകുളം ഇൻവെസ്റ്റിഗേഷൻ വിഭാഗം സ്ഥലത്തെത്തി മണ്ണു പരിശോധന നടത്തി. ബൈപാസ് പദ്ധതിയുടെ ഡിപിആർ തയാറാക്കുന്ന പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നതിനിടെയാണു വിശദമായ മണ്ണു പരിശോധനയ്ക്കായി പിഡബ്ല്യൂഡി ഇൻവെസ്റ്റിഗേഷൻ വിഭാഗം സ്ഥലത്തെത്തിയത്.
ബൈപാസിന്റെ ഭാഗമായുള്ള റോഡ്, പുഴപ്പാലം എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഡിസൈൻ വിഭാഗത്തിന് ആവശ്യമായ ഡേറ്റ ലഭ്യമാക്കുന്നതിന്, നിർദേശിക്കപ്പെട്ട സ്ഥലങ്ങളിൽ മണ്ണിന്റെ ഘടനയും പാറയുടെ സാന്നിധ്യവും ദൃഢതയും പരിശോധിക്കുന്നതിനാണു സബ് സോയിൽ ബോറിങ് ടെസ്റ്റുകൾ നടത്തുന്നത്.
32 പോയിന്റുകളിൽ 6 മാസം മുൻപ് മണ്ണു പരിശോധന പൂർത്തീകരിച്ചിരുന്നു.
എന്നാൽ വേനൽക്കാലത്തെ പരിശോധനയിൽ ചില സോയിൽ പ്രോപ്പർട്ടികൾ അറിയാൻ ആവശ്യമായ സാംപിൾ ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിന് അനുയോജ്യമായ സാഹചര്യം രൂപപ്പെട്ടതോടെ കൂടുതൽ മണ്ണു പരിശോധനയ്ക്കായി 6 കൺഫർമേറ്ററി ബോർ ഹോളുകൾ എടുക്കാൻ കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് നിർദേശം നൽകി.പിഡബ്ലൂഡി ഇൻവെസ്റ്റിഗേഷൻ വിഭാഗം തുടർ മണ്ണു പരിശോധന പൂർത്തിയാക്കി ബോർ ഹോളുകളിൽ നിന്നു ശേഖരിച്ച സാംപിളുകൾ ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനകൾക്കായി അയയ്ക്കും.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, വൈസ് ചെയർപഴ്സൻ ഒ.ആർ.ഷീല മോഹനൻ എന്നിവർ മണ്ണു പരിശോധന നേരിട്ടു കാണാൻ സ്ഥലത്തെത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]