
ഇന്ന്
∙ വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും അതിതീവ്രമഴയും തെക്കൻ കേരളത്തിൽ ശക്തമായ മഴയും തുടരും
∙കാസർകോട്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്; എറണാകുളം, ഇടുക്കി, തൃശൂർ പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക്
∙തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ജില്ലയിൽ ആലപ്പാട് മുതൽ ഇടവ വരെയും കന്യാകുമാരി തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
തൊഴിൽ മേള 23ന്
തൃശൂർ ∙ ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയും ഐസിസിഎസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റും ചേർന്നു നടത്തുന്ന തൊഴിൽ മേള 23ന് രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ ശക്തൻനഗറിലെ ക്രൗൺ ടവറിലുള്ള ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിന്റെ ഹാളിൽ നടക്കും.എസ്എസ്എൽസി മുതൽ ബിരുദാനന്തരബിരുദം വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം.
ഐസിസിഎസ് കോളജിലെ വിവിധ കോഴ്സുകളിലേക്കു സ്പോട് അഡ്മിഷനുമുണ്ട്. 7012261577.
വൈദ്യുതി മുടക്കം
കൊരട്ടി ∙ നാലുകെട്ട് ഹെൽത്ത്, നാലുകെട്ട് പള്ളി, ഇളഞ്ചേരി, സ്രാമ്പിക്കൽ, കോനൂർ പള്ളി, ഖന്നാനഗർ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
ചായ്പൻകുഴി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ പാർട്ട് ടൈം ഹിന്ദി അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 21 ന് രാവിലെ 10.30 ന്. 9497317238.
കല്ലേറ്റുംകര ∙ കെ. കരുണാകരൻ.
മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളജിൽ ഇംഗ്ലിഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ, മാത്തമാറ്റിക്സ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 21 ന് 10 ന് .
8547005080. ഇരിങ്ങാലക്കുട∙ ഗവ.
ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി മലയാളം സീനിയർ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 4ന് 2ന് നടക്കും. ചായ്പൻകുഴി ∙ ഗവ.ഹയർ ക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ പാർട്ട് ടൈം ഹിന്ദി അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 21 ന് രാവിലെ 10.30 ന്. 9497317238.
കല്ലേറ്റുംകര ∙ കെ. കരുണാകരൻ.
മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളജിൽ ഇംഗ്ലിഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ, മാത്തമാറ്റിക്സ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 21 ന് 10 ന് .
8547005080.
സീറ്റ് ഒഴിവ്
മാള ∙ കാർമൽ കോളജിൽ ബിഎ (ഫങ്ഷനൽ ഇംഗ്ലിഷ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്), ബിഎസ്സി (അപ്ലൈഡ് ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി), ബികോം (ഫിനാൻസ്, കോഓപറേഷൻ), ബിബിഎ, ബി.വോക് (അഗ്രികൾചർ, സോഫ്റ്റ്വെയർ ഡവലപ്മെന്റ്, അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ, ബാങ്കിങ് ഫിനാൻഷ്യൽ സർവീസ് ആൻഡ് ഇൻഷുറൻസ്, ഫാഷൻ ടെക്നോളജി, മൾട്ടിമീഡിയ), ഇന്റഗ്രേറ്റഡ് സോഷ്യോളജി എന്നിവയിൽ ഓപ്പൺ, എസ്സി, എസ്ടി സീറ്റുകളിൽ ഒഴിവ്. കൂടിക്കാഴ്ച 21നു 10ന് ഓഫിസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
9497315743. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]