മുരിങ്ങൂർ ∙ ദേശീയപാതയിൽ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമായി. മഴ ശക്തമായതോടെ വാഹനങ്ങളുടെ സുഗമയാത്ര തടസ്സപ്പെടുകയായിരുന്നു.
വാഹനങ്ങളുടെനിര കിലോമീറ്ററുകൾ നീണ്ടു. വരും ദിവസങ്ങളിൽ മഴ ശക്തമായാൽ യാത്രാദുരിതം രൂക്ഷമാകുമോയെന്ന ആശങ്കയിലാണു യാത്രക്കാർ. കഴിഞ്ഞ ദിവസം ടാർ ചെയ്ത സർവീസ് റോഡിൽ, ശക്തമായ വെള്ളക്കെട്ട് ഒഴിവാക്കാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കുഴിച്ചു.
ഇതുവഴി വെള്ളം ഇറിഗേഷൻ കനാലിലേക്കും വ്യക്തിയുടെ പറമ്പിലേക്കും ഒഴിവാക്കാനാണു ശ്രമം.കുഴിച്ച ഭാഗത്ത് ഇരുമ്പു ഗ്രിൽ സ്ഥാപിച്ചു.
ടാറിങ് നടത്തിയ പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡിലൂടെ വാഹനങ്ങൾ വരും ദിവസങ്ങളിൽ കടത്തി വിടും. ദേശീയപാതയിൽ ഏതാനും ആഴ്ച മുൻപുണ്ടായ വെള്ളക്കെട്ടിനെ തുടർന്നു വീടുകളിലേക്കും കച്ചവട
സ്ഥാപനങ്ങളിലേക്കും വെള്ളം കയറിയിരുന്നു. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെയും കലക്ടർ അർജുൻ പാണ്ഡ്യന്റെയും സന്ദർശനവേളയിൽ ഈ അപാകതകൾ മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിതയും നാട്ടുകാരും ചൂണ്ടിക്കാട്ടിയിരുന്നു. മുരിങ്ങൂരിൽ കോട്ടമുറി ഭാഗത്തു ദേശീയപാതയുടെ അടിയിലൂടെ കടന്നു പോകുന്ന കനാലിന്റെ പുനർനിർമാണം ആരംഭിച്ച സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഗതാഗതക്രമീകരണവും കുരുക്കിനു കാരണമാണ്.
ഏതാനും ആഴ്ച മുൻപു ടാറിങ് നടത്തിയ ഭാഗത്തു കുഴികളുണ്ടാകുന്നതും പ്രതിസന്ധിയാണ്. അടിപ്പാത നിർമാണത്തിന്റെ ഭാഗമായി നിർമിച്ച ഡ്രെയ്നേജിനു മുകളിൽ സ്ഥാപിച്ച സ്ലാബ് വീണ്ടും തകർന്നു തുടങ്ങിയതും ആശങ്കയായി.
ഈ ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. ഇവിടെ വെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്നുണ്ട്. വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണം.
സ്ലാബ് അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നു ജനപ്രതിനിധികളും ജനങ്ങളും ആവശ്യപ്പെട്ടു. മാസങ്ങൾക്കു മുൻപു സ്ലാബ് തകർന്ന് ഇരുചക്രവാഹനം അപകടത്തിൽപെട്ടു യാത്രക്കാരനു ഗുരുതരമായി പരുക്കേറ്റിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]