
കയ്പമംഗലം ∙ തീരദേശത്ത് കനത്ത കാറ്റിൽ മരം വീണ് വീടുകൾക്ക് നാശനഷ്ടം. പെരിഞ്ഞനത്തെ സ്വകാര്യ സ്ഥാപനത്തിന്റെ ബോർഡ് കാറ്റിൽ പറന്ന് രണ്ട് കിലോമീറ്റർ അപ്പുറം മുറ്റത്ത് വീണതായി വീട്ടുടമ പറഞ്ഞു. കൊറ്റംകുളം ഞാറ്റുകെട്ടി ചിത്രലേഖയുടെ വീടിന്റെ തകരഷീറ്റ് മേഞ്ഞ മേൽക്കൂര കാറ്റിൽ പറന്നുപോയി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഉണ്ടായ കാറ്റിലാണ് സംഭവം.
വീടിന്റെ അടുക്കളയും ഒരു മുറിയുമാണ് തകരഷീറ്റ് മേഞ്ഞിട്ടുണ്ടായിരുന്നത്. പഞ്ചായത്തധികൃതർ സ്ഥലത്തെത്തി.
കയ്പമംഗലം പതിനാലാം വാർഡിൽ എപിജെ അബ്ദുൽകലാം റോഡിൽ ചാണാടിക്കൽ പ്രദീപിന്റെ വീട് ഭാഗികമായി തകർന്നു. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
വീശിയടിച്ച കാറ്റിൽ ഓട് മേഞ്ഞവീടിന്റെ പിൻഭാഗം തകർന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]