കുന്നംകുളം ∙ കലശമല ഇക്കോ ടൂറിസം പദ്ധതിയുടെ വികസനത്തിന് 13 കോടി രൂപ ചെലവഴിച്ച് 12 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചു. ടൂറിസം പാർക്ക് നിർമാണത്തിനു വേണ്ടിയാണ് അകതിയൂർ വില്ലേജിലെ വിവിധ സർവേ നമ്പറുകളിൽപെട്ട
12 ഏക്കർ സ്വകാര്യ ഭൂമി ടൂറിസം വകുപ്പിന് വേണ്ടി റവന്യു വകുപ്പ് ഏറ്റെടുക്കുന്നത്. ജൈവ വൈവിധ്യവും ചരിത്ര പ്രാധാന്യവും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന കലശമലയുടെ വികസനക്കുതിപ്പിന് ഇതോടെ വേഗമേറും.
2019ൽ 2.20 കോടി രൂപ ചെലവിട്ടാണ് കലശമല ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യഘട്ട
വികസനം നടത്തിയത്. ഹെർബൽ ഗാർഡൻ, പാർക്കിങ്, ഗേറ്റ് വേ, ടിക്കറ്റ് കൗണ്ടർ, ശുചിമുറികൾ തുടങ്ങിയവയുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ നടത്തിയത്.
രണ്ടാം ഘട്ട വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 10 കോടി രൂപയുടെ ഭരണാനുമതിയാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്.
എന്നാൽ ഭൂമി ഏറ്റെടുക്കാൻ സ്ഥലത്തിന്റെ വിലയ്ക്കൊപ്പം കണ്ടിൻജൻസി ചാർജ് കൂടി നൽകാൻ ധനവകുപ്പ് തടസ്സം ഉന്നയിച്ചു.
ഇതോടെ തുടർനടപടി അനിശ്ചിതത്വത്തിലായി. പിന്നീട് ഭരണാനുമതി പുതുക്കി കൂടുതൽ തുക അനുവദിച്ചു.
എൽഎ ജനറൽ സ്പെഷൽ തഹസിൽദാരെ ഭൂമി ഏറ്റെടുക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 1.5 കോടി രൂപയുടെ കൾചറൽ സെന്ററും എ.സി.മൊയ്തീൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 30 ലക്ഷം രൂപ ചെലവഴിച്ച് കലശമല റോഡ് നിർമാണത്തിനും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

