തൃശൂർ ∙ വഞ്ചിപ്പാട്ടിന് എ ഗ്രേഡ് ലഭിച്ചപ്പോഴും നിഹാലയ്ക്കും ഷഹനയ്ക്കും മനസ്സു തുറന്നു ചിരിക്കാൻ കഴിഞ്ഞില്ല. തങ്ങളുടെ നേട്ടത്തിന് സാക്ഷിയാകാൻ പ്രിയ കൂട്ടുകാരി അനാമികയില്ലെന്നതായിരുന്നു സങ്കടം.
മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്തചിത്രമായി മാറിയ വെള്ളാർമല ഗവ.ജിവിഎച്ച്എസ്എസ്സിൽ ത്രിമൂർത്തികളായി നടന്നവരായിരുന്നു നിഹാലയും ഷഹ്നയും അനാമികയും. ഉയിരായിരുന്നവളെ ഉരുൾ കവർന്നെന്ന് ഇവർക്കിനിയും വിശ്വസിക്കാനായിട്ടില്ല.
അനാമിക ഉൾപ്പെടെ 31 കുട്ടികളെയാണ് ദുരന്തത്തിൽ സ്കൂളിനു നഷ്ടമായത്.
ഉരുൾപൊട്ടലിന്റെ മുറിവുകളുണക്കി അതിജീവനത്തിന്റെ സന്ദേശവുമായാണ് നിഹാലയും ഷഹ്നയും ഉൾപ്പെടെയുള്ള ടീം കലോത്സവത്തിനെത്തിയത്. ‘കണ്ടുകൊൾക സുയോധനാ, വിജയന്റെ രഥം തന്നെ’ എന്ന വരികൾ കുട്ടനാടൻ ശൈലിയിൽ പാടി വെള്ളാർമലയുടെ ചുണക്കുട്ടികൾ സദസ്സിനെ കീഴടക്കി. പി.ഹനൂഫ്, വി.എസ്.വീണ,എ.അഞ്ജന, പി.വി.നിവേദിത, കെ.ആർ.ഹൃദ്യ, പി.എ.മൃദുനന്ദന, ആർ.അർച്ചന എന്നിവരും ടീമിലുണ്ടായിരുന്നു.
എട്ടാമത്തെ തവണയാണു വഞ്ചിപ്പാട്ടിന് വെള്ളാർമല സ്കൂൾ കലോത്സവത്തിനെത്തുന്നത്.
ദുരന്തത്തെത്തുടർന്ന് കഴിഞ്ഞ തവണ മത്സരിച്ചില്ല. അധ്യാപകനായ ഉണ്ണിക്കൃഷ്ണനാണ് പരിശീലകൻ. മാർത്തോമ്മാ യുവജന സഖ്യം കുന്നംകുളം മലബാർ ഭദ്രാസനവും ഇസാഫ് ഫൗണ്ടേഷനുമാണ് കുട്ടികളുടെ ചെലവുകൾ വഹിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

