തൃശൂർ ∙ സീബ്ര ലൈനിൽ കാൽനടക്കാരുടെ സുരക്ഷയെക്കുറിച്ച് സെന്റ് തോമസ് കോളജും മോട്ടർ വാഹന വകുപ്പും ചേർന്ന് നടത്തിയ പഠനത്തിന്റെ ഭാഗമായി നിർമിച്ച വിഡിയോയുടെ പ്രകാശനം അതിരൂപത അധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. കോളജ് മാനേജർ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു.
കിഴക്കേക്കോട്ട
മുതൽ സ്വരാജ് റൗണ്ട് വരെയുള്ള ഒരു കിലോമീറ്റർ റോഡിനെ മാതൃക റോഡ് ആക്കി, സെന്റ് തോമസ് കോളജിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കോർപറേഷൻ അംഗീകാരത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ‘സെയ്ഫ് റോഡ്, ഹാപ്പി റോഡ്’. പദ്ധതിയുടെ ലോഗോ പ്രകാശനം ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ എം.പി.ജയിംസ് നിർവഹിച്ചു.
പ്രിൻസിപ്പൽ ഫാ.മാർട്ടിൻ, വൈസ് പ്രിൻസിപ്പൽ ഫാ.കെ.അനിൽ, ഫാ.ബിജു പാണേങ്ങാടൻ, ജോയിന്റ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ എ.ആർ.
രാജേഷ്, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ റെജി വർഗീസ് പ്രസംഗിച്ചു.
പദ്ധതിയുടെ കോ ഓർഡിനേറ്റർമാരായ ഇക്കണോമിക്സ് വകുപ്പ് മേധാവി ഇമ്മാനുവൽ തോമസ്, സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അധ്യാപിക ഡോ.റാണി സെബാസ്റ്റ്യൻ, സോഷ്യൽവർക്ക് വകുപ്പ് മേധാവി ജിജോ കുരുവിള എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

