കാടുകുറ്റി ∙ ചാലക്കുടിപ്പുഴയുടെ ഇരുകരകളിലുമുള്ള തൈക്കൂട്ടം, വൈന്തല പ്രദേശങ്ങളെ ബന്ധിപ്പിച്ചു 10 വർഷം മുൻപു നിർമിച്ച തൈക്കൂട്ടം തൂക്കുപാലം വീണ്ടും തകർച്ചയുടെ വക്കിൽ. തൂക്കുപാലത്തിന്റെ ടൂറിസം സാധ്യതകൾ പഞ്ചായത്ത് കാര്യമായി പ്രയോജനപ്പെടുത്തിയില്ലെന്ന പരാതിക്കിടെയാണ് തൂക്കുപാലം പരിചരണമില്ലാതെ നാശത്തിന്റെ വക്കിലാകുന്നത്.
പുഴയോരത്തെ പടുകൂറ്റൻ മരങ്ങൾ വളർന്നു പാലത്തിലേക്കു ചാഞ്ഞുനിൽക്കുകയാണ്. ശക്തമായ കാറ്റും മഴയും ഉണ്ടായാൽ ഈ മരങ്ങൾ തൂക്കുപാലത്തെ കൂടി തകർത്തെറിയുമെന്നാണ് ആശങ്ക.
2013ലാണു റവന്യു വകുപ്പ് തൂക്കുപാലം നിർമിച്ചത്.
2015 മേയ് 8ന് അന്നത്തെ മന്ത്രി അടൂർ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടിപ്പുഴയിലെ ആദ്യ തൂക്കുപാലം എന്ന നിലയിൽ ആയിരങ്ങൾ തൂക്കുപാലവും സമീപപ്രദേശങ്ങളും സന്ദർശിക്കാനെത്തി.
ഇതിനു പുറമെ ഇരു കരകളിലേക്കും എത്തിച്ചേരാനുള്ള 8 കിലോമീറ്ററാണു തൂക്കുപാലം വന്നതോടെ കുറഞ്ഞത്. ആദ്യഘട്ട നിർമാണത്തിൽ ക്രമക്കേട് ഉണ്ടായിരുന്നതായും ആരോപണം ഉയർന്നിരുന്നു.
2018ലെ പ്രളയത്തിൽ പുഴ കവിഞ്ഞൊഴുകിയതും വലിയ മരങ്ങൾ ഒഴുകിയെത്തി ഇടിച്ചു തടഞ്ഞു നിന്നതും തൂക്കുപാലത്തിന്റെ ഘടന തകർത്തു. പ്രളയശേഷം പാലത്തിന്റെ നവീകരണം ആർക്കെന്ന ആശയക്കുഴപ്പവും ആവശ്യമായ ഫണ്ട് ലഭിക്കാതിരുന്നതും പുനർനിർമാണം വൈകിച്ചു.
പിന്നീടു പഞ്ചായത്തിനു തൂക്കുപാലത്തിന്റെ സംരക്ഷണച്ചുമതല ജില്ലാ ഭരണകൂടം ഏൽപിച്ചു.
പ്രളയ പുനർനിർമാണ ഫണ്ടിൽ നിന്നുള്ള 40 ലക്ഷം രൂപ വിനിയോഗിച്ചു നവീകരിക്കുകയും 2022 മേയ് 7നു വീണ്ടും തുറന്നുകൊടുക്കുകയും ചെയ്തു. പാലം നിർമിച്ച കെൽ കമ്പനിക്കു തന്നെയായിരുന്നു നവീകരണത്തിന്റെയും ചുമതല. പാലം തുറന്നു നൽകിയെങ്കിലും ഉദ്ഘാടനച്ചടങ്ങിൽ അനാവരണം ചെയ്ത ശിലാഫലകം സ്ഥാപിക്കാതിരുന്നതു വിവാദമായിരുന്നു.
സമീപത്തെ റോഡിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഇവ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

