
തൃശൂർ ∙ റെയിൽവേ സ്റ്റേഷനുകളിലെ യാത്രക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ‘ഈറ്റ് റൈറ്റ് സ്റ്റേഷൻ’ പദ്ധതിക്ക് റെയിൽവേ സ്റ്റേഷനിൽ തുടക്കമായി. ആദ്യഘട്ടമായി സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു ഭക്ഷ്യ സുരക്ഷാ പരിശീലനം നൽകി.
അഡിഷനൽ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. സെബാസ്റ്റ്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യ സുരക്ഷാ ഓഫിസർ എം.എസ്.
സിക്തമോൾ അധ്യക്ഷത വഹിച്ചു. സെൻട്രൽ ഭക്ഷ്യ സുരക്ഷാ ഓഫിസർ രാജ പാണ്ഡ്യൻ, സെൻട്രൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എ.
അരുൺ, സ്റ്റേഷൻ മാസ്റ്റർ രാംകുമാർ, ചീഫ് കൊമേഴ്സ്യൽ ഇൻസ്പെക്ടർ എൽദോ തുടങ്ങിയവർ പ്രസംഗിച്ചു.
റെയിൽവേ സ്റ്റേഷൻ പരിസരത്തെ റീട്ടെയ്ൽ ഭക്ഷണ ശാലകൾ, കേറ്ററിങ് സ്ഥാപനങ്ങൾ, ഫുഡ് പ്ലാസകൾ–കോർട്ടുകൾ, കിയോസ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ പരിശീലനത്തിൽ പങ്കെടുത്തു. ഭക്ഷ്യ സുരക്ഷാ അസി.കമ്മിഷണറുടെ നിർദേശ പ്രകാരം ഭക്ഷ്യ സുരക്ഷാ വകുപ്പ് തൃശൂർ സർക്കിളിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. റെയിൽവേ ആരോഗ്യ വിഭാഗം ജീവനക്കാരുടെ സഹകരണവുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]