
ചാവക്കാട്∙ ചാവക്കാട് തെക്കേ ബൈപാസ് മുതൽ ഒരുമനയൂർ വില്യംസ് വരെ ദേശീയപാത 66ൽ 2 കിലോമീറ്റർ ദൂരം റോഡ് തകർന്നു. വലിയ കുഴികളിൽ വെള്ളം നിറഞ്ഞു.
ബൈക്കും കാറും ഉൾപ്പെടെയുള്ളവ കുഴിയിൽവീഴുന്നതു നിത്യസംഭവമായി. ടൗണിൽനിന്നു ചേറ്റുവ റോഡിലേക്ക് ഓട്ടോറിക്ഷക്കാർ ഓട്ടം പോകാൻ സമ്മതിക്കുന്നില്ല.
ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ശാസ്ത്രീയമായി റോഡ് നിർമിക്കാൻ അധികൃതർ തയാറാവാത്തതിൽ ജനം പ്രതിഷേധത്തിലാണ്.
മഴ പെയ്താൽ വെള്ളക്കെട്ടും വേനലിൽ പൊടിശല്യവും മൂലം വർഷം മുഴുവൻ ജനം ദുരിതത്തിലാണ്. പതിറ്റാണ്ടുകളായി ചേറ്റുവ റോഡിന്റെ അവസ്ഥ ഇതാണ്.
ചേറ്റുവ ഭാഗത്തേക്ക് പോകുന്നതിനും തിരിച്ചുവരുന്നതിനും തീരദേശ റോഡാണ് ഉപയോഗിക്കുന്നത്.
ഇതുമൂലം ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കൊച്ചി കണ്ടെയ്നർ ടെർമിനലിൽനിന്ന് അടക്കമുള്ള നൂറുകണക്കിന് ലോറികളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് ഇതിലൂടെ കടന്നുപോകുന്നത്.
റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് വിവിധ പാർട്ടികൾ തുടർച്ചയായ സമരത്തിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]