
നാശം വിതച്ച് കാറ്റും മഴയും; കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം രൂക്ഷം
ചാവക്കാട്∙ കനോലി കനാൽ തീരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. മണത്തല, വഞ്ചിക്കടവ്, തെക്കഞ്ചേരി, ഒറ്റത്തെങ്ങ്, പുന്ന എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
പുന്ന മുക്കുട്ട റോഡ്, പുന്ന കോഴിക്കുളങ്ങര റോഡ്, പുന്ന പുതിയറ റോഡ്, പുന്ന കോഴിത്തറ റോഡ് എന്നിവിടങ്ങളിലാണ് വെള്ളം കെട്ടി നിൽക്കുന്നത്.
പുന്ന പ്രദേശം ഒറ്റപ്പെട്ട സ്ഥിതിയിലായി.
ചാവക്കാട് പുന്ന പുളിക്കപറമ്പിൽ കുരിക്കളകത്ത് പേനത്ത് മുഹമ്മദലിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ.
കനോലി കനാൽ കവിഞ്ഞ് വെള്ളം കരയിലേക്ക് ഒഴുകി പുഴയും കരയും തിരിച്ചറിയാത്ത സ്ഥിതിയാണ്. തീരത്തുള്ള പല കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് താമസം മാറ്റി.
നഗരസഭയും റവന്യു അധികൃതരും സാമ്പത്തിക സഹായം ഉൾപ്പെടെ നൽകാൻ തയാറാകണമെന്നും കിണറുകളിൽ ക്ലോറിനേഷൻ നടത്തണമെന്നും വാർഡ് കൗൺസിലർ ഷാഹിദ മുഹമ്മദ്, കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് സെക്രട്ടറി എം.ബി.സുധീർ എന്നിവർ അറിയിച്ചു. കണ്ടാണശേരി പഞ്ചായത്തിലെ കടവല്ലൂരിൽ മിനിയാന്ന് രാത്രിയുണ്ടായ കാറ്റിൽ കമ്മട്ടിക്കറ്റിൽ ജിഷ സുകുവിന്റെ വീടിന്റെ അടുക്കള ഭാഗം തകർന്ന നിലയിൽ.
ശക്തമായ കാറ്റിൽ സ്കൂളിന് നാശനഷ്ടം
പുത്തൻപീടിക∙ കഴിഞ്ഞ ദിവസം രാത്രി വീശിയടിച്ച മിന്നൽ ചുഴലിയിൽ പുത്തൻപീടിക ഹയർസെക്കൻഡറി സ്കൂളിന് നാശം.
ഓഡിറ്റോറിയം, ശുചിമുറി എന്നിവയുടെ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നു സമീപത്തെ റോഡിൽ വീണു. ഗ്രൗണ്ടിന്റെ ചുറ്റുമതിലിൽ ഘടിപ്പിരുന്ന ഇരുമ്പ് നെറ്റുകളും മറിഞ്ഞു വീണു.
കഴിഞ്ഞ വേനലവധിക്കാലത്താണ് മതിലിൽ നെറ്റുകൾ ഘടിപ്പിച്ചത്. എകദേശം 3 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായെന്ന് സ്കൂൾ അധികൃതർ വില്ലേജ്, താലൂക്ക് ഓഫിസുകളിൽ നൽകിയ പരാതിയിൽ പറയുന്നു. കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം രൂക്ഷം
ചാവക്കാട്∙കടപ്പുറം പഞ്ചായത്തിൽ വീണ്ടും കടൽക്ഷോഭം.
മുനക്കക്കടവ് മേഖലയിലാണ് കടൽക്ഷോഭം രൂക്ഷമായത്. മൂന്നാഴ്ച മുൻപ് ഇവിടെ കടൽക്ഷോഭം ഉണ്ടായിരുന്നു.
മുനക്കക്കടവ് ലീഗ് ഓഫിസിനടുത്ത് ഇന്നലെയുണ്ടായ കടൽക്ഷോഭത്തിൽ പത്തോളം വീടുകൾ വെള്ളക്കെട്ടിലായി. കടൽഭിത്തി തകർന്ന പ്രദേശത്താണ് കടൽക്ഷോഭം രൂക്ഷമാകുന്നത്.
ഇവിടെ സ്ഥാപിച്ചിരുന്ന ജിയോ ബാഗുകളും മണൽത്തിട്ടകളും തിരയടിച്ച് തകർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]